Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിഫോർണിയ വെടിവെപ്പ്: ദമ്പതികളെ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ

text_fields
bookmark_border
കാലിഫോർണിയ വെടിവെപ്പ്: ദമ്പതികളെ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ
cancel

വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ഡിനോയില്‍ വെടിവെപ്പ് നടത്തിയ ദമ്പതികള്‍ക്ക് സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍. ആക്രമണത്തിലെ മുഖ്യപ്രതി സയ്യിദ് റിസ്വാന്‍ ഫാറൂഖിന്‍െറ സുഹൃത്തും 24കാരനുമായ എന്‍ റിക് മാര്‍ക്വേസിനെയാണ് എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ നല്‍കി സഹായിച്ചെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വെടിവെപ്പില്‍  മാര്‍ക്വേസ് നേരിട്ടു പങ്കെടുത്തിട്ടില്ല.
എന്നാല്‍, വെടിവെപ്പ് നടത്തിയവര്‍ക്ക് രണ്ട് തോക്കുകള്‍ വാങ്ങി നല്‍കിയത് മാര്‍ക്വേസാണെന്ന് യു.എസ് അറ്റോണി  ജനറല്‍ എറിക് ഹോള്‍ഡര്‍ പറഞ്ഞു. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story