ട്രംപിന്‍െറ വിവാദ പ്രസ്താവനക്കെതിരെ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ
text_fieldsകാലിഫോര്‍ണിയ: മുസ്ലിംകളെ അമേരിക്കയില്‍ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും വിലക്കണമെന്ന റിപബ്ളിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ വിവാദ പ്രസ്താവനക്കെതിരെ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ. 'ഭയം മൂല്ല്യങ്ങളെ കീഴടക്കാതിരിക്കട്ടെ' എന്ന തലക്കെട്ടോടെ പിച്ചെ എഴുതിയ ബ്ളോഗിലാണ് ട്രംപിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്നത്. അസഹിഷ്ണുതയുടെ ചര്‍ച്ചയാണ് അടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അത് ദു:ഖകരമാണ്. അമേരിക്കയിലെയും ലോകത്തേയും മുസ്ലീംകളേയും മറ്റു ന്യൂനപക്ഷങ്ങളേയും നാം പിന്തുണക്കണം. തുറന്ന മനസ്സും സഹിഷ്ണുതയും പുതിയ അമേരിക്കക്കാര്‍ക്കുള്ള സ്വീകാര്യതയുമാണ് ഈ രാജ്യത്തിന്‍െറ ശക്തിയെന്ന് പിച്ചെ എഴുതുന്നു.
22 വര്‍ഷം മുമ്പാണ് താന്‍ അമേരിക്കയിലത്തെിയത്. ഇപ്പോള്‍ ഗൂഗിളിന്‍െറ ചീഫ് എക്സിക്യൂട്ടീവായി തുടരുന്നു. അമേരിക്ക അവസരങ്ങളുടെ നാടാണ്. എല്ലാവര്‍ക്കും അവരവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, അത് എല്ലാവരുടേയും വീക്ഷണമല്ളെന്ന് അവഗണിക്കപ്പെടുന്നവര്‍ മനസ്സിലാക്കണമെന്ന് സുന്ദര്‍ പിച്ചെ സൂചിപ്പിച്ചു.
ട്രംപിന്‍െറ അഭിപ്രായത്തെ ഭൂരിപക്ഷം അമേരിക്കക്കാരും എതിര്‍ക്കുന്നതായാണ് ദേശീയ സര്‍വ്വേകളുടെ ഫലം. എന്നാല്‍, യാഥാസ്തിക റിപബ്ളിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിന്‍െറ ജനകീയത കൂടുന്നതായാണ് സര്‍വ്വേ ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
