ട്രംപ് തമാശക്കാരനല്ല, അപകടകാരി –ഹിലരി
text_fieldsവാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് തമാശക്കാരനാണെന്ന കരുതുന്നില്ളെന്നും അതീവ അപകടകാരിയാണെന്നും യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ ഹിലരി ക്ളിന്‍റണ്‍.
ട്രംപിന്‍െറ മുസ്ലിംവിരുദ്ധ പരാമര്‍ശം ഗുരുതരമായ പിഴവാണെന്നും എന്‍.ബി.സിക്കു നല്‍കിയ അഭിമുഖത്തിനിടെ അവര്‍ വ്യക്തമാക്കി.
പാരിസ്, സാന്‍ ബെര്‍ഡിനോ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപ് അമേരിക്കയിലെ മസ്ജിദുകള്‍ നിരീക്ഷിക്കണമെന്നും മുസ്ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നുമുള്ള വിവാദപ്രസ്താവന നടത്തിയത്. ഇത്തരം വംശീയ പരാമര്‍ശങ്ങള്‍ ഐ.എസിനെതിരെ പൊരുതാനുള്ള രാജ്യത്തിന്‍െറ കഴിവിന് വെല്ലുവിളിയാണ്. ട്രംപിന്‍െറ പ്രസ്താവന ഐ.എസ് തീവ്രവാദികള്‍ അവരുടെ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള പ്രചാരണായുധമായി സ്വീകരിക്കുമെന്നും ഹിലരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
