Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാലിഫോര്‍ണിയ...

കാലിഫോര്‍ണിയ കൂട്ടക്കൊല: ദമ്പതികളുടെ വീട് പൊലീസ് പരിശോധിച്ചു

text_fields
bookmark_border
കാലിഫോര്‍ണിയ കൂട്ടക്കൊല: ദമ്പതികളുടെ വീട് പൊലീസ് പരിശോധിച്ചു
cancel

സാന്‍ഫ്രാന്‍സിസ്കോ: കാലിഫോര്‍ണിയയില്‍ ദമ്പതികള്‍ താമസിച്ചിരുന്ന വീട് ഫെഡറല്‍ പൊലീസ് പരിശോധിച്ചു. പതിറ്റാണ്ടിലേറെയായി അവര്‍ അവിടെ താമസിച്ചുവരുകയായിരുന്നുവെന്ന് അയല്‍വാസി പൊലീസിനോട് പറഞ്ഞു. സയ്യിദ് റിസ്വാന്‍ ഫാറൂഖിന്‍െറ ബാല്യകാലസുഹൃത്തിന്‍െറ വീടായിരുന്നു അത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇയാളില്‍നിന്ന് വാങ്ങിയതായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ദമ്പതികളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വിശദമായി അന്വേഷണത്തിലാണ് പൊലീസ്. നാണംകുണുങ്ങിയായ പെണ്‍കുട്ടി തീവ്രവാദത്തിലത്തെിയതെങ്ങനെ എന്നാണ് ബന്ധുക്കളുടെ ഉത്തരംകിട്ടാത്ത ചോദ്യം.  തഷ്ഫീന്‍ മാലികിന്‍െറ കുട്ടിക്കാലത്ത് പാകിസ്താനില്‍നിന്ന് സൗദിയിലേക്ക് കുടിയേറിയതുമുതല്‍ ബന്ധുക്കളുമായി പിതാവ് പിതാവ് ഗുല്‍സര്‍ അഹ്മദ് മാലിക് ബന്ധം പുലര്‍ത്തിയിരുന്നില്ളെന്ന് സഹോദരിയും അധ്യാപികയുമായ ഹിഫ്സ ബതൂല്‍ പറയുന്നു.
മിതവാദിയായിരുന്ന അദ്ദേഹം തീവ്രവാദത്തിന്‍െറ പാതയിലേക്ക് മാറിയതായാണ് അറിഞ്ഞത്. അവരുടെ ചിന്തകളില്‍പോലും മാറ്റംവന്നത് ഞങ്ങളറിഞ്ഞു. സൗദിയിലേക്ക് പോയശേഷം അദ്ദേഹം ഞങ്ങളെ ശ്രദ്ധിച്ചതേയില്ല. ഉമ്മയുടെ മരണാനന്തര ചടങ്ങില്‍പോലും അദ്ദേഹം പങ്കെടുത്തില്ല. ഞങ്ങള്‍ക്ക് വല്ലാത്ത ആഘാതമായിരുന്നു അത്. പഞ്ചാബ് പ്രവിശ്യയിലെ കരൂര്‍ ലാല്‍ നഗരത്തിലാണ് അവര്‍ താമസിക്കുന്നത്.  
2007ലാണ് ബഹാവുദ്ദീന്‍ സകരിയ സര്‍വകലാശാലയില്‍ ഫാര്‍മസി പഠനത്തിനായി തഷ്ഫീന്‍ മാലിക് തിരിച്ചുവരുന്നത്. സര്‍വകലാശാല ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. അക്കാലത്ത് സാധാരണ പെണ്‍കുട്ടിയായിരുന്നു അവള്‍. മാലികിന്‍െറ അമ്മാവന്‍ ജാവേദ് റബ്ബാനി പറയുന്നു.
ആക്രമണത്തില്‍ അഗാധമായ ദു$ഖമുണ്ടെന്നും ഞങ്ങളുടെ കുടുംബത്തില്‍പെട്ടയാള്‍ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതില്‍ ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊന്ന് ചിന്തിക്കാന്‍പോലും കഴിയുന്നില്ല. ഞങ്ങളുടെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവാണത് -അദ്ദേഹം തുടര്‍ന്നു. 2013ലും 2014ലും മാലിക് പാകിസ്താന്‍ സന്ദര്‍ശിച്ചതായി സുരക്ഷാഉദ്യോഗസ്ഥര്‍ കണ്ടത്തെി. എന്നാല്‍, അതിന്‍െറ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ബരാക് ഒബാമ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.പഞ്ചാബ് പ്രവിശ്യയിലെ കരോറിലെ വിദ്യാസമ്പന്ന കുടുംബത്തിലാണ് തഷ്ഫീന്‍ ജനിച്ചത്. രാഷ്ട്രീയപരമായും ഈ കുടുംബം ഉന്നതിയിലായിരുന്നു. പിതൃസഹോദരന്‍ മാലിസ് അഹ്മദ് ഒൗലാക് പ്രവിശ്യാ മന്ത്രിയായിരുന്നു.
അതിനിടെ,ദമ്പതികള്‍ സൗദിയില്‍ വെച്ചാണ് കണ്ടുമുട്ടിയതെന്ന യു.എസ് മാധ്യമങ്ങളുടെ പ്രചാരണം സൗദി അറേബ്യ തള്ളി. നൂറുകണക്കിന് അമേരിക്കന്‍ തീര്‍ഥാടകരെയാണ് വര്‍ഷാവര്‍ഷം സൗദി അറേബ്യ സ്വീകരിക്കുന്നതെന്നും അവരൊക്കെ ആദര്‍ശപരമായി സുരക്ഷിതരായി തന്നെയാണ് മടങ്ങിപ്പോകുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു. ഇരുവരും സൗദിയില്‍ വെച്ചാണ് കണ്ടുമുട്ടിയതെന്നും ഇവിടെ വെച്ചാണ് തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരായതെന്നുമാണ് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വാദങ്ങളെയാണ് സൗദി ഖണ്ഡിച്ചത്.

രാജ്യത്തെ കരുവാക്കരുതെന്ന് പാക് ആഭ്യന്തരമന്ത്രി
ഇസ്ലാമാബാദ്: കാലിഫോര്‍ണിയ കൂട്ടക്കൊലക്കേസ് പ്രതികളുമായി ബന്ധപ്പെട്ട് രാജ്യത്തെയും മതത്തെയും കരുവാക്കുന്നതിനെതിരെ പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലിഖാന്‍. സംഭവം പാകിസ്താനികളുടെ ഹൃദയം ഉലച്ചതായും അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ മുസ്ലിംകള്‍ക്കും പാകിസ്താനും വെല്ലുവിളിയായിട്ടുണ്ട്. ലോകമുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്ന ചെയ്തികളാണ് ആക്രമികളുടെ ഭാഗത്തുനിന്നുണ്ടായത്. ആക്രമണത്തിനുശേഷം എല്ലാ മുസ്ലിംകളും പാകിസ്താനും ഭീകരരാണെന്ന തരത്തിലുള്ള പ്രചാരണം ദു$ഖകരമാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി കരുതിക്കൂട്ടിയുള്ള ശ്രമമാണ് പാശ്ചാത്യലോകത്തിന്‍േറത്. പഞ്ചാബ് പ്രവിശ്യയില്‍നിന്ന് 25 വര്‍ഷം മുമ്പ് സൗദിയില്‍ താമസമാക്കിയിരുന്നു തഷ്ഫീന്‍ മാലികെന്ന വിവരം മാധ്യമങ്ങള്‍വഴി പ്രചരിക്കുകയാണ്. അന്വേഷണത്തില്‍ യു.എസുമായി പാകിസ്താന്‍ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:california attack
Next Story