Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിഫോർണിയ വെടിവെയ്പിനു പിന്നിൽ ദമ്പതികൾ

text_fields
bookmark_border
  • ഇൻലാൻഡ് റീജനൽ സെൻററിൽ നടന്ന ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു
കാലിഫോർണിയ വെടിവെയ്പിനു പിന്നിൽ ദമ്പതികൾ
cancel

കാലിഫോർണിയ: കഴിഞ്ഞ ദിവസം രാത്രി കാലിഫോർണിയയിൽ സന്നദ്ധസംഘടന സംഘടിപ്പിച്ച  ആഘോഷപാർട്ടിയിലേക്ക് വെടിയുതിർത്തതിന് പിന്നിൽ ദമ്പതികൾ. ഇവരെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. 17 പേർക്ക് പരിക്കേറ്റു. ആയുധധാരികളായ മൂന്നംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇൻലാൻഡ് റീജനൽ സെൻറർ എന്ന ആരോഗ്യ സംഘടനയുടെ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. അമേരിക്കൻ പൗരൻ സഈദ് റിസ്വാൻ ഫാറൂഖും ഭാര്യ  തഷ്ഫീൻ മാലിക്കുമാണ് ആക്രമണം നടത്തിയത്.

തഷ്ഫീൻ മാലിക്കിെൻറ പൗരത്വം സംബന്ധിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവർ പാക് പൗരയാണെന്ന് റിപോർട്ടുകളുണ്ട്. തീവ്രവാദ ബന്ധവും പൊലീസ് തള്ളിക്കളയുന്നില്ല. രണ്ടുവർഷം മുമ്പ് വിവാഹിതരായ ഈ ദമ്പതികൾക്ക് ആറുമാസം പ്രായമായ കുട്ടിയുണ്ടെന്നും റിപോർട്ടുണ്ട്. കുട്ടിയെ ഫാറൂഖിെൻറ മാതാവിനെ ഏൽപിച്ച് ഡോക്ടറെ കാണാനെന്നു പറഞ്ഞാണ് അവർ വീട്ടിൽനിന്നിറങ്ങിയത്. ആക്രമണത്തിലേക്ക് പ്രതികളെ നയിച്ച പ്രേരണ പൊലീസിന് വ്യക്തമായിട്ടില്ല.

സഈദ് റിസ്വാനെതിരെ മുമ്പ് ഇത്തരം കേസുകൾ ഉണ്ടായിരുന്നില്ല. വ്യക്തമായ പദ്ധതിയോടെയാണ് ആക്രമികൾ പാർട്ടി നടക്കുന്ന ഹാളിൽ പ്രവേശിച്ചത്. പൊതു ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഫാറൂഖ് സന്നദ്ധ സംഘടനയായ ഇൻലാൻഡ് റീജനൽ സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ ഇറങ്ങിപ്പോയ ഫാറൂഖ് മാലിക്കുമായി തിരിച്ചെത്തി ആഘോഷത്തിനുനേരെ വെടിവെക്കുകയായിരുന്നു.

ആക്രമണം നടത്തുന്നതിന് സജ്ജമായി പ്രത്യേക വേഷം ധരിച്ചായിരുന്നു ഇരുവരും എത്തിയത്. പുറമെ വിവിധ സ്ഥലങ്ങളിൽ ഇവർ ബോംബ് വെച്ചിരുന്നതായും പൊലീസ് പറയുന്നു. 2012ൽ ന്യൂടൗണിലെ സ്കൂളിൽ 27 പേർ കൊല്ലപ്പെട്ട വെടിവെപ്പിന് ശേഷം നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മൂന്നാമത്തെയാളെ പിടികൂടിയിട്ടുണ്ടെങ്കിലും ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ആക്രമണത്തെ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് (സി.എ.ഐ.ആർ) അപലപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story