യു.എസിലെ ഉയരംകൂടിയ അണക്കെട്ട് പൊട്ടുന്നു
text_fieldsവാഷിങ്ടണ്‍: വടക്കന്‍ കാലിഫോര്‍ണിയയിലെ ഒറോവില്‍ അണക്കെട്ടില്‍ വെള്ളംനിറഞ്ഞ് കവിഞ്ഞതിനാല്‍ അപകടസാധ്യത മുന്നില്‍കണ്ട് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം. കനത്ത മഴയത്തെുടര്‍ന്നാണ് രാജ്യത്തെ ഏറ്റവുമുയര്‍ന്ന അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത്. വെള്ളം നിറഞ്ഞതിനത്തെുടര്‍ന്ന് അടിയന്തര സ്പില്‍വെ തകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, മണിക്കൂറുകള്‍ക്കുശേഷം ജലനിരപ്പ് കുറഞ്ഞതായി അറിയിപ്പ് വന്നിട്ടുണ്ടെങ്കിലും ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് നിലനില്‍ക്കുകയാണ്. ഏകദേശം രണ്ട് ലക്ഷത്തോളം പേരാണ് അടിയന്തരമായി ഒഴിഞ്ഞുപോകേണ്ടത്.
50 വര്‍ഷത്തെ പഴക്കമുള്ള അണക്കെട്ടിന് ഇത്തരത്തില്‍ അടിയന്തരസാഹചര്യം മുമ്പൊന്നും നേരിടേണ്ടി വന്നിട്ടില്ല. വിദഗ്ധ എന്‍ജിനീയര്‍മാരുടെ നിരീക്ഷണത്തില്‍ നിരീക്ഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജലവൈദ്യുതി പദ്ധതികള്‍ക്കും കുടിവെള്ള വിതരണത്തിനുമാണ് അണക്കെട്ട് ഉപയോഗിക്കുന്നത്.
വെള്ളിയാഴ്ച മുതല്‍ കനത്ത മഴ തുടരുന്ന പ്രദേശത്ത് ദുരന്തസാഹചര്യം നേരിടാനുള്ള മുന്‍കരുതലെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ ഒഴിഞ്ഞുപോക്ക് നിര്‍ദേശം വന്നതിനുശേഷം പ്രദേശത്തേക്ക് പോകുന്ന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പ്രളയസാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതാണ് ഗതാഗതതടസ്സത്തിന് കാരണമായത്. കഴിഞ്ഞ നാലുവര്‍ഷമായി തുടരുന്ന കനത്ത വരള്‍ച്ചക്കുശേഷമാണ് പ്രദേശത്ത് മഴ ലഭിച്ചത്. എന്നാല്‍, മഴ നിലക്കാതായതോടെ ഇത് പ്രദേശത്ത് ദുരിതമായിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
