Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിസ തട്ടിപ്പ്​;...

വിസ തട്ടിപ്പ്​; യു.എസിൽ അറസ്​റ്റിലായ 19 പേർക്ക്​ നാട്ടി​േലക്ക്​ മടങ്ങാൻ അനുമതി

text_fields
bookmark_border
വിസ തട്ടിപ്പ്​; യു.എസിൽ അറസ്​റ്റിലായ 19 പേർക്ക്​ നാട്ടി​േലക്ക്​ മടങ്ങാൻ അനുമതി
cancel

വാഷിങ്​ടൺ: വി​സ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.എസിൽ അറസ്​റ്റിലായ 130 പേരിൽ തെലങ്കാന സ്വദേശികളായ 19 പേർക് ക്​ നാട്ടിലേക്ക്​ മടങ്ങാൻ അനുവാദം ലഭിച്ചു. യു.എസിലെ പ്രാദേശിക കോടതിയാണ്​ അനുമതി നൽകിയത്​. രണ്ടു തടവുകേന്ദ്രങ ്ങളിലായി പാർപ്പിച്ച 20 പേർക്കാണ്​ തിരിക പോകാൻ അനുമതി ലഭിച്ചത്​. ഇവരി​െലാരാൾ ഫലസ്​തീനിയാണ്​. കല്ലഹൻ കൗണ്ടിയിലെ യും മിഷിഗൺ മൊൺറോയിലെയും ഡിറ്റൻഷൻ സ​​​െൻററിലുമായാണ്​ ഇവരെ പാർപ്പിച്ചിരുന്നത്​.

അറസ്​റ്റിലായ വിദ്യാർഥികളിൽ ഒരാൾ യു.എസ്​ പൗരനെ വിവാഹം ചെയ്​തതിനാൽ അവിടെ തന്നെ നിന്ന്​ കേസ്​ സ്വന്തം നിലക്ക്​ നടത്താനാണ്​ തീരുമാനിച്ചത്​. മറ്റൊരു വിദ്യാർഥിക്ക്​ യു.എസ്​ സർക്കാർ നാടുകടത്തു​േമ്പാൾ ഇന്ത്യയിലേക്ക്​ തിരിക്കാമെന്നും കോടതി അറിയിച്ചു. ബാക്കിയുള്ളവർക്ക്​ ഇന്ത്യയിലേക്ക്​ മടങ്ങാനും അനുവാദം നൽകിയതായി അമേരിക്കൻ- തെലങ്കാന അസോസിയേഷൻ പ്രതിനിധി അറിയിച്ചു.

ഇവർക്ക്​ സ്വന്തം താത്​പര്യപ്രകാരം ഫെബ്രുവരി 26നുള്ളിൽ മടങ്ങാം. എന്നാൽ യു.എസ്​ എമിഗ്രേഷൻ വകുപ്പ്​ നിർദേശിക്കുന്ന വഴിയിലുടെ മാത്രമേ മടങ്ങാൻ സാധിക്കൂ. ഇവരെ കൂടാതെ 100 മറ്റ്​ വിദ്യാർഥികൾ വിവിധയിടങ്ങളിലെ 30 തടവുകേന്ദ്രങ്ങളിലായുണ്ട്​. ഇവർ കോടതി വിധി കാത്തിരിക്കുകയാണ്​. ചിലർക്ക്​ ജാമ്യം ലഭിച്ചിട്ടുണ്ട്​.

യു.എസ്​ അധികൃതർ രൂപീകരിച്ച വ്യാജ സർവകലാശാലയിൽ 600 വിദ്യാർഥികളാണ്​ പേര്​ രജിസ്​റ്റർ ചെയ്​തത്​. അതിൽ 90 ശതമാനവും ഇന്ത്യൻ വിദ്യാർഥികളും അവരിൽ 80 ശതമാനവും ആന്ധ്ര- തെലങ്കാന സ്വദേശികളുമാണ്​. രജിസ്​റ്റർ ചെയ്​തവരിൽ 130 പേരെയാണ്​ യു.എസ്​ അധികൃതർ അറസ്​റ്റ്​ ചെയ്​തത്​. വിസ തട്ടിപ്പിൽ റിക്രൂട്ടർമാറായി പ്രവർത്തിച്ച എട്ട്​ വിദ്യാർഥികളും അറസ്​റ്റിലായിരുന്നു. വിദ്യാർഥികൾ അറസ്​റ്റിലായതോടെ സർവകലാശാലയിൽ പ്രവേശനം നേടിയ പലരും നാട്ടിലേക്ക്​ തിരിച്ചിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsUS Visa Scam129 Indian Student arrested
News Summary - 19 students, caught in US immigration fraud, permitted to return -India News
Next Story