Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 6:33 AM IST Updated On
date_range 25 Aug 2017 6:33 AM ISTയു.എസിൽ 16കാരിയെ അമ്മ ക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊന്നു കത്തിച്ചു
text_fieldsbookmark_border
camera_alt??????????? ??????? ????????????
മിസൂറി: ഭീതിജനകമായ കഥകളെ വെല്ലുന്ന തരത്തിലായിരുന്നു അമേരിക്കയിൽ നടന്ന ആ സംഭവം. 16 വർഷങ്ങൾക്കു ശേഷം പെറ്റമ്മയുടെ അരികിൽ എത്തിയ മകൾക്ക് ലഭിച്ച ‘സമ്മാന’ത്തിെൻറ കഥയാണിത്. തനിക്കു ‘ശല്യമായി’ മാറിയ മകളെ അമ്മ വിജനമായ കൃഷിയിടത്തിൽ താമസിപ്പിച്ച് അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊന്ന് കത്തിച്ചുകളയുകയായിരുന്നു. മകളും 16കാരിയുമായ സാവന്ന ലെക്കിയെ കൊലപ്പെടുത്തിയ റെബേക്ക റൂഡ് എന്ന 39കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി.
ജനിച്ച ഉടൻ മിനിസോടയിലെ ദമ്പതികൾ ഇൗ കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. എന്നാൽ, ദത്തെടുത്ത മാതാപിതാക്കൾ പിന്നീട് വിവാഹമോചിതരായി. മാതാവിെൻറ പുതിയ കാമുകനുമായി ഒത്തുപോവാൻ സാവന്നക്കായില്ല. സാവന്നയെ തിരിച്ചേറ്റെടുക്കാമെന്ന് പെറ്റമ്മ റൂഡ് സമ്മതിച്ചു. റൂഡ് തിയോഡോസ്യക്കടുത്തുള്ള 81 ഏക്കർ ഫാമിലായിരുന്നു താമസം. മകൾക്കൊപ്പമുള്ള ചിത്രം ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തെൻറ പുതിയ ജീവിതം സാവന്നക്ക് അത്ര വർണാഭമായിരുന്നില്ല. വീട്ടിൽതന്നെ സ്കൂളായതിനാൽ പുറംലോകവുമായി കുട്ടിക്ക് ബന്ധമുണ്ടായിരുന്നില്ല. അമ്മയും കാമുകനും അടച്ചുറപ്പുള്ള കെട്ടിടത്തിൽ താമസിച്ചപ്പോൾ സാവന്നയെ അവഗണിച്ചു. മതിയായ വെളിച്ചമോ വെള്ളമോ അനുവദിച്ചില്ല. ഇൗ സാഹചര്യം അമ്മയുമായി വഴക്കിടാൻ അവളെ നിർബന്ധിച്ചു. മകൾക്കുവേണ്ടി ചെലവഴിക്കാൻ തെൻറ പക്കൽ സമയം ഇല്ലായിരുന്നുവെന്നാണ് റൂഡ് പിന്നീട് പൊലീസിനോട് പറഞ്ഞത്.
തുടർന്ന് ഇക്കാര്യം കാണിച്ച് സാവന്നയുടെ വളർത്തമ്മക്ക് അവർ എഴുതി. ഇത് നടന്ന് ഏതാനും ആഴ്ച പിന്നിട്ടപ്പോൾ കുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. കുന്നിൻമുകളിലെ തെൻറ പുരയിടത്തിൽ തീപിടിത്തമുണ്ടായെന്നറിയിച്ചു. ഇത് അഗ്നിശമനസേനക്കാർ വന്ന് കെടുത്തുകയും ചെയ്തു. എന്നാൽ, സാവന്ന താമസിക്കുന്ന ഭാഗത്തേക്ക് ചെല്ലാൻ അവരെ അനുവദിച്ചില്ല. ഇൗ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മകളെ കാണാനില്ലെന്നും അവർ തെൻറ പ്രിയപ്പെട്ട സാധനങ്ങളുമായി കടന്നുകളഞ്ഞെന്നും കാണിച്ച് പൊലീസിൽ പരാതി നൽകി. സാവന്നയാണ് വീടിന് തീവെച്ചതെന്നും അവർ പറഞ്ഞു. ഇതോടെ രക്ഷാപ്രവർത്തകർ സാവന്നക്കുേവണ്ടി അരിച്ചുപെറുക്കി. കാണാതാവുന്നതിനു മുമ്പ് ഇൗ പെൺകുട്ടി ഒരു പന്നിക്കൂട്ടിനുള്ളിലൂടെ നിരങ്ങി നീങ്ങുന്നതും പുറത്തെ കുളത്തിൽ കുളിക്കുന്നതും കണ്ടിരുന്നതായി റൂഡിെൻറ മറ്റൊരു കാമുകൻ പൊലീസിന് മൊഴി നൽകി. സാവന്ന തന്നെ ഒരിക്കൽ അവളുടെ കൈ മുറിച്ചുവെന്നും ഇതിനുള്ള ശിക്ഷയായി റൂഡ് എല്ലാ ദിവസവും അതിൽ ആൽക്കഹോളും ഉപ്പും ഒഴിച്ച് അമർത്തി ഉരച്ചിരുന്നുവെന്നും അയാൾ പറഞ്ഞു. ഇത് പിന്നീട് റൂഡ് പൊലീസിനോട് സമ്മതിച്ചു.ചളിയിൽ കുഴഞ്ഞ പന്നിക്കൂട്ടങ്ങൾക്കൊപ്പം പെൺകുട്ടിയെ പാർപ്പിച്ചിരുന്നുവെന്നും പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ രാസവസ്തുക്കൾ ഉപയോഗിച്ച് പെൺകുട്ടിയുടെ മൃതശരീരം കത്തിച്ചതിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story