യു.എസിലെ വെർമോൻറിൽ ഗവർണറാവാൻ മത്സരിച്ച് 14കാരൻ
text_fieldsന്യൂയോർക്: യു.എസിലെ വെർമോൻറ് സ്റ്റേറ്റിെല ഗവർണർ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയനാവുകയാണ് 14കാരനായ സ്ഥാനാർഥി. എഥാൻ സോൻബോൺ എന്ന ‘കുട്ടി’യാണ് മുതിർന്നവരെ നേരിടാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇവിടെ പ്രായപരിധിയില്ല. നാലുവർഷം സ്റ്റേറ്റിൽ താമസിച്ചിരിക്കണമെന്നുമാത്രമാണ് നിബന്ധന. സോൻബോൺ കഴിഞ്ഞ 14വർഷവും കഴിഞ്ഞത് ഇവിടെ ആയതിനാൽ ഭരണഘടനാപരമായി അയോഗ്യതകളൊന്നുമില്ല.
സാമ്പത്തിക വളർച്ച, ആരോഗ്യ പരിഷ്കരണം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ശരിയായ കാഴ്ചപ്പാടോടെയാണ് മത്സരിക്കുന്നതെന്ന് പറയുന്ന ഇൗ ഹൈസ്കൂൾ വിദ്യാർഥി, വെർമോൻറിൽ മാറ്റത്തിന് തുടക്കംകുറിക്കാൻ തനിക്ക് വോട്ടുചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
