കോവിഡ് ലോകരാജ്യങ്ങളെ മരണക്കിടക്കയിൽ തളച്ചിട്ട് 100 ദിനം
text_fieldsവാഷിങ്ടൺ / പാരിസ്: ചൈനയിലെ വൂഹാനിൽനിന്ന് പടർന്ന കോവിഡ് ലോകരാജ്യങ്ങളെ മരണക്കിട ക്കയിൽ തളച്ചിട്ട് 100 ദിനം പിന്നിട്ടു. 192 രാജ്യങ്ങളിൽ മരണം ലക്ഷത്തോടടുക്കുന്നു. രോഗം സ ്ഥിരീകരിച്ചവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. മൂന്നര ലക്ഷത്തോളം പേർക്ക് രോഗം ഭേദമായെങ ്കിലും ശമനലക്ഷണമില്ലാതെ ദിനേന മരണവും രോഗികളുടെ എണ്ണവും കുതിക്കുകയാണ്. 2019 ഡിസംബ ർ 31നാണ് വൂഹാനിൽ രോഗം റിപ്പോർട്ടുചെയ്തത്.
വൈറസിെൻറ ആക്രമണത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന യു.എസിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ 4000ഓളം പേരാണ് മരിച്ചത്, വ്യാഴം മാത്രം 1973 പേർ. ആകെ 14,807 ജീവൻ നഷ്ടം. 4.35 ലക്ഷം രോഗികൾ.
യു.എസിൽ രോഗത്തിെൻറ ഏറ്റവും വലിയ ഹോട്ട്സ്പോട്ടായ ന്യൂയോർക്കിൽ, രോഗവ്യാപനത്തിനുശേഷം ഏറ്റവും കൂടുതൽ മരിച്ച ദിവസമായി ബുധനാഴ്ച; 779 പേർ. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കുറഞ്ഞു. ന്യൂയോർക്കിൽ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേറെയാണ്, യു.എസ് ഒഴികെ മറ്റേതൊരു രാജ്യത്തുള്ളതിനേക്കാൾ കൂടുതൽ. സ്പെയിനിൽ 15,238 പേരാണ് മരിച്ചത്.
മരണത്തിൽ മുന്നിലുള്ള ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ച ഡോക്ടർമാരുടെ എണ്ണം 100 ആയി, 10,000 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
വൈറസിെൻറ ഉറവിടമായ ചൈനയിൽ ആരും മരിക്കാത്ത ആദ്യ ദിനമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച. അടുത്തദിവസം, രോഗത്തിെൻറ ഉറവിടമായ വൂഹാനിൽ നിയന്ത്രണം ഭാഗികമായി നീക്കി.
ഭൂഖണ്ഡങ്ങളിൽ യൂറോപ്പിലാണ് കൂടുതൽ മരണവും (61,118) രോഗികളും (7,72,592).
ആഫ്രിക്കയിൽ 12,000ഓളം പേർക്കാണ് രോഗം, മരണം 574. അൽജീരിയയിലാണ് കൂടുതൽ രോഗികൾ, 1572.
ആഗോളതലത്തിൽ നിരവധി സ്ഥാപനങ്ങളും ലോകാരോഗ്യസംഘടനയും കോവിഡ് വാക്സിനുവേണ്ടി പരീക്ഷണത്തിലാണ്. 10 മരുന്നുകൾ യു.എസിൽ ഇപ്പോൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു.