Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘നീതിയില്ലെങ്കിൽ...

‘നീതിയില്ലെങ്കിൽ സമാധാനത്തിനില്ല’; േഫ്ലായിഡിന്​​ ആദരമർപ്പിച്ച്​ യു.എസ്​. ജനത

text_fields
bookmark_border
‘നീതിയില്ലെങ്കിൽ സമാധാനത്തിനില്ല’; േഫ്ലായിഡിന്​​ ആദരമർപ്പിച്ച്​ യു.എസ്​. ജനത
cancel
camera_alt????????? ??????????????? ?????????? ??????????? ????????????????????? ????? ????????????????? ????????????????????? ????????????????????????? ?????????????????? ????????????????????? ????????????????? ?????????? ??????????????????????????

വാ​ഷി​ങ്​​ട​ൺ:  ‘നീ​തി​യി​ല്ലെ​ങ്കി​ൽ സ​മാ​ധാ​ന​ത്തി​നി​ല്ല, ഇ​ത്​ ക​റു​ത്ത​വ​​െൻറ ജീ​വി​ത വി​ഷ​യ​മാ​ണ്​’ വ്യാ​ഴാ​ഴ്​​ച അ​മേ​രി​ക്ക​യി​ലെ​ങ്ങും മു​ഴ​ങ്ങി​ക്കേ​ട്ട മു​ദ്രാ​വാ​ക്യ​ങ്ങ​ളി​െ​ലാ​ന്നാ​ണി​ത്. ന്യൂ​യോ​ർ​ക്​ ന​ഗ​ര​ത്തി​ലൂ​ടെ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി  പ്ര​തി​ഷേ​ധ​ക്കാ​ർ ന​ട​ന്നു​നീ​ങ്ങു​േ​മ്പാ​ൾ ​പൊ​ലീ​സി​​െൻറ വം​ശീ​യ അ​തി​ക്ര​മ​ത്തി​ൽ ശ്വാ​സം നി​ല​ച്ചു പോ​യ ജോ​ർ​ജ്​ ഫ്ലോ​യി​ഡി​നോ​ട്​ അ​​മേ​രി​ക്ക​ൻ ജ​ന​ത നി​ശ്ശ​ബ്​​ദ​മാ​യി ക്ഷ​മ​ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.  

ജോ​ർ​ജി​​െൻറ ക​സ്​​റ്റ​ഡി മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പ്ര​ക്ഷോ​ഭം പ​ത്തു ദി​വ​സം പി​ന്നി​ടു​േ​മ്പാ​ൾ അ​മേ​രി​ക്ക അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ മൗ​നി​യാ​യി മാ​റി​യി​രി​ക്കു​ന്നു. പൊ​ലീ​സ്​ ക്രൂ​ര​ത അ​ര​ങ്ങേ​റി​യ മി​നി​യ​പൊ​ളി​സ് ന​ഗ​രം, ന്യൂ​യോ​ർ​ക് സി​റ്റി, ത​ല​സ്​​ഥാ​ന​മാ​യ വാ​ഷി​ങ്​​ട​ൺ ഡി.​സി, ലോ​സ്​ ആ​ഞ്​​ജ​ല​സ്, ഷി​കാ​ഗോ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക സം​സ്​​ഥാ​ന​ങ്ങ​ളി​ലും രാ​ത്രി വൈ​കി​യും പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. 

എ​ന്നാ​ൽ, അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.​ ഫ്ലോ​യി​ഡി​ന്​ ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ക്കാ​ൻ ക​ർ​ഫ്യൂ ലം​ഘി​ച്ച്​  പ​തി​നാ​യി​ര​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്തി​​െൻറ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യും ഒ​രു​മി​ച്ചു​കൂ​ടി​യ​ത്. അ​ദ്ദേ​ഹ​ത്തി​​െൻറ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ, ട്രം​പി​​െൻറ ഭാ​ര്യ​യും പ്ര​ഥ​മ​വ​നി​ത​യു​മാ​യ മി​ലേ​നി​യ ട്രം​പ്, പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ റ​വ​റ​ൻ​റ്​ അ​ൽ ഷാ​ർ​പ്​​ട​ൺ തു​ട​ങ്ങി​യ​വ​ർ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന അ​നു​സ്​​മ​ര​ണ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. 

‘നി​ങ്ങ​ളു​ടെ കാ​ൽ​മു​ട്ടു​ക​ൾ ഞ​ങ്ങ​ളു​ടെ ക​ഴു​ത്തി​ൽ​നി​ന്ന്​ എ​ടു​ത്തു​മാ​റ്റാ​ൻ​ ജോ​ർ​ജി​​െൻറ​പേ​രി​ൽ ന​മു​ക്ക്​ ആ​വ​ശ്യ​പ്പെ​ടാ​മെ​ന്ന്​ മി​നി​യ​പൊ​ളി​സ്​ ന​ഗ​ര​ത്തി​ലെ നോ​ർ​ത്ത്​ സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ന​ട​ന്ന അ​നു​സ്​​മ​ര​ണ ച​ട​ങ്ങി​ൽ പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ റ​വ​റ​ൻ​റ്​ അ​ൽ ഷാ​ർ​പ്​​ട​ൺ പ​റ​ഞ്ഞു. ജോ​ർ​ജി​നും കു​ടും​ബ​ത്തി​നും ത​​െൻറ ഹൃ​ദ​യം​തൊ​ട്ടു​ള്ള ആ​ദ​രാ​ഞ്​​ജ​ലി ഒ​രി​ക്ക​ൽ​കൂ​ടി അ​റി​യി​ക്കു​ക​യാ​ണെ​ന്ന്​ പ്ര​ഥ​മ​വ​നി​ത​യാ​യ മി​ലേ​നി​യ ട്രം​പ്​ പ്ര​തി​ക​രി​ച്ചു. മ

​റ്റൊ​രു ന​ഗ​ര​മാ​യ  ബ്രൂ​ക്​​ലി​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഹോ​ദ​ര​ൻ ടെ​റ​ൻ​സ്​ ​േഫ്ലാ​യി​ഡും കു​ടും​ബാം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം,  കൊ​ള്ളി​വെ​പ്പും മോ​ഷ​ണ​വും കു​റ​ഞ്ഞ​തോ​ടെ പ​ല ന​ഗ​ര​ങ്ങ​ളി​ലും ക​ർ​ഫ്യൂ പൊ​ലീ​സ്​ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.  ​പൊ​ലീ​സി​​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന​തു​ സം​ബ​ന്ധി​ച്ച്​ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​മെ​ന്ന്​ ഡെ​മോ​ക്രാ​റ്റ്​ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ അ​റി​യി​ച്ചു. 

​െഎക്യദാർഢ്യവുമായി ലോകരാജ്യങ്ങൾ
ആസ്​ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ജോർജ്​ ഫ്ലോയിഡി​​െൻറ കുടുംബത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ വെള്ളിയാഴ്​ച തെരുവിലിറങ്ങി. ജോർജി​​െൻറ കുടുംബത്തിന്​ നീതി ലഭ്യമാക്കണമെന്ന്​ ദക്ഷിണ കൊറിയയിലെ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ദക്ഷിണ ആഫ്രിക്ക രാജ്യവ്യാപകമായി കറുത്ത വെള്ളി ആചരിച്ചു കൊണ്ടാണ്​ വംശീയതക്കെതിരെ ശബ്​ദമുയർത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black lives mattermalayalam newsGeorge Floydjustice for George FloydUnited States Of America
News Summary - ‘No justice, no peace’; us pay tribute to George Floyd- world
Next Story