ഇംറാൻ ഖാന് യു.എസിൽ അവഗണന
text_fieldsവാഷിങ്ടണ്‍: ഉലഞ്ഞ നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രതീക്ഷയോടെ യു.എ സിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻഖാന് ലഭിച്ചത് തണുപ്പൻ സ്വീകരണം. വിദേ ശ രാജ്യങ്ങളുടെ ഭരണത്തലവന്മാര് വരുമ്പോള്‍ ആതിഥേയ രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധി സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താറുണ്ട്.
എന്നാല്‍ ഇംറാൻ യു.എസിലെത്തിയപ ്പോൾ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിലെയോ അമേരിക്കയിലെ ഉന്നത നേതൃത്വത്തിലേയോ ആരും എത്തിയിരുന്നില്ലെന്നാണ് ഭരണകക്ഷിയായ തഹ്രീകെ ഇൻസാഫ് പാർട്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ഓൺലൈനിൽ ഇംറാനെതിരെ പരിഹാസവും ഉയർന്നിട്ടുണ്ട്. മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രി സന്ദർശനത്തിനെത്തുേമ്പാൾ പാലിക്കേണ്ട നയതന്ത്രചട്ടം ലംഘിച്ചതിനെ കുറിച്ച് യു.എസ് പ്രതികരിച്ചിട്ടില്ല.
ചെലവു ചുരുക്കുന്നതിെൻറ ഭാഗമായി ഖത്തർ എയർവേസിെൻറ വാണിജ്യ വിമാനത്തിലാണ് യു.എസിലെത്തിയത്. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയാണ് ഇംറാനെ ഡാളസ് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയത്. യു.എസിലെ പാക് അംബാസഡര്‍ ആസാദ് എം. ഖാനും ഖുറേശിക്കൊപ്പമുണ്ടായിരുന്നു. കൂടാതെ യു.എസിലെ പാക് വംശജരായ നിരവധി ആളുകളും വിമാനത്താവളത്തിന് പുറത്തെത്തി. സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്വ, ഐ.എസ്.ഐ ഡി.ജി ഫൈസ് ഹമീദ്, പ്രധാനമന്ത്രിയുടെ വാണിജ്യ ഉപദേഷ്ടാവ് അബ്ദുള്‍ റസാഖ് എന്നിവരും ഒപ്പമുണ്ട്. ആദ്യമായാണ് ഒരുപാക് പ്രധാനമന്ത്രിക്കൊപ്പം ആ രാജ്യത്തെ ഏറ്റവും ഉന്നത പദവിയിലുള്ള രണ്ട് ജനറലുമാര്‍ വൈറ്റ് ഹൗസിലേക്കെത്തുന്നത്.
ഇതിനുമുമ്പ് മുൻ പ്രധാനമന്ത്രി നവാസ് ശരീഫാണ് യു.എസ് ഒടുവിൽ സന്ദർശിച്ച പാക് ഭരണാധികാരി. 2015 ഒക്ടോബറിലായിരുന്നു അത്. പ്രധാനമന്ത്രിയായതിന് ശേഷം ഇംറാെൻറ ആദ്യ യു.എസ് സന്ദർശനമാണിത്. 2012ലാണ് ഇതിനുമുമ്പ് അദ്ദേഹം യു.എസിലെത്തിയത്. അന്ന് ടൊറൊേൻറാ വിമാനത്തവളത്തില്‍ അധികൃതര്‍ തടഞ്ഞുവെച്ചത് വലിയ വാര്‍ത്തയായിരുന്നു. തിങ്കളാഴ്ചയാണ് ട്രംപും ഇംറാനും തമ്മിലുള്ള കൂടിക്കാഴ്ച. ഭീകരസംഘടനകൾക്കെതിരെ ഇംറാൻ ഭരണകൂടം സ്വീകരിച്ച നടപടികളാവും പ്രധാന ചർച്ചാവിഷയം.