അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ ചിറകുകളിലൂടെ പുറത്തിറക്കി -വിഡിയോ
text_fieldsവാഷിങ്ടൺ: ഡെനവർ ഇന്റർനാഷണൽ എയർപോർട്ടിൽ അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ചിറകുകളിലൂടെ യാത്രക്കാരെ അതിവേഗം പുറത്തെത്തിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഡെനവർ വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു.
കോളറാഡോ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ടെക്സാസിലേക്കുള്ള യാത്രക്കിടയിലായിരുന്നു വിമാനമെന്ന് ഫെഡറൽ ഏവിയേഷൻ അറിയിച്ചു. യാത്രക്കിടെ എൻജിനിൽ തകരാറുണ്ടെന്ന സംശയത്തെ തുടർന്ന് വിമാനം ഡെനവറിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. വിമാനം ഡെനവറിൽ ഇറങ്ങിയതിന് ശേഷം റൺവേയിൽ നിന്ന് വലിച്ച് നീക്കുന്നതിനിടെ എൻജിന് തീപിടിക്കുകയായിരുന്നു.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ യാത്രക്കാരെ ചിറകുകളിലൂടെ പുറത്തിറക്കിയെന്നും അധികൃതർ അറിയിച്ചു. ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 172 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.