Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവിനെ കൊന്ന്​ ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ

text_fields
bookmark_border
പിതാവിനെ കൊന്ന്​ ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ
cancel

ഒക്‌ലഹോമ സിറ്റി: പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ്​ വീടിനു പുറത്ത്​ ടൂൾ ബോക്സിൽ മൃതദേഹം അടക്കം ചെയ്തതായി കണ്ടെത്തിയത്. മകളാണ് പിതാവിനെ കാണാനില്ല എന്ന വിവരം പൊലീസിനെ അറിയിച്ചത്.

71 വയസ്സുള്ള എസ്റ്റിബാൻ ടാപ്പിയയാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു ശരീരം. ഇതുമായി ബന്ധപ്പെട്ട്​ മകൻ ഫ്രാൻസിസ്​കൊ ടാപിയായെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഒക്‌ലഹോമ സിറ്റി സൗത്ത് വെസ്റ്റ് പെൻസിൽവാനിയ അവന്യുവിലാണ് സംഭവം നടന്നത്. പ്രതിയെ ഒക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെൻററിലേക്ക് മാറ്റി.

പിതാവിനെ കൂട്ടികൊണ്ടു പോകുവാൻ വീട്ടിലേക്ക് വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്നാണ് മകൾ പോലീസിനെ അറിയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story