ആമസോൺ വെബ് സർവീസ് പണിമുടക്കി; ഓപ്പൺ എ.ഐ മുതൽ കാൻവക്ക് വരെ തകരാർ
text_fieldsന്യൂഡൽഹി: ആമസോൺ വെബ് സർവീസ് ആഗോളതലത്തിൽ പണിമുടക്കിയതിനെ തുടർന്ന് നിരവധി വെബ്സൈറ്റുകൾ പണിമുടക്കി. ഡൗൺഡിറ്റക്ടർ വെബ്സൈറ്റിൽ നിരവധി പേരാണ് സേവനതടസ്സം സംബന്ധിച്ച പരാതി ഉന്നയിച്ചത്. ഇതിന് പിന്നാലെ സേവനങ്ങൾക്ക് ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന പരാതിയുമായി കമ്പനി അറിയിച്ചു.
45 മിനിറ്റിനകം ഇതുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് അറിയിക്കാമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. അമസോൺ.കോം, പ്രൈം വിഡിയോ, അലക്സ, ഫോർട്ട്നൈറ്റ്, റോബ്ലോക്സ്, ക്ലാഷ് റോയലേ, ക്ലാഷ് ഓഫ് ക്ലാൻസ്, റെയിൻബോ സിക്സ് സീജ്, പബ്ജി, സ്നാപ്പ്ചാറ്റ്, സിഗ്നൻ, കാൻവ, ഡുയോലിങ്ക്, ഗുഡ് ഡ്രീഡ്സ്, കോയിൻബേസ്, റോബിൻഹുഡ്, വെൻമോ, ചിം, ലിഫ്റ്റ്, കോളജ് ബോർഡ്, വെറിസോൺ, മക്ഡോണാൾഡ്സ്, ന്യൂയോർക്ക് ടൈംസ്, ആപ്പിൾ ടി.വി, പെപ്ലിസിറ്റി എ.ഐ തുടങ്ങിയവയുടെ സേവനങ്ങൾ ഭാഗികമായി തടസപ്പെട്ടു.
ലോകത്തിലെ ഇന്റർനെറ്റിന്റെ വിതരണശൃംഖലക്ക് നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന ഒരു സാങ്കേതിക ഭീമനാണ് എഡബ്ല്യുഎസ്. വലുതും ചെറുതുമായ നിരവധി വെബ്‌സൈറ്റുകളും സേവനങ്ങളും ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്ന വെർച്വൽ സെർവറുകൾ മുതൽ ഇമേജുകൾ, വീഡിയോകൾ, ബാക്കപ്പുകൾ പോലുള്ള വെബ്‌സൈറ്റുകളുടെ ഉള്ളടക്കം സംഭരിക്കുന്നത് വരെയുള്ളതിന് AWS സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടെ വരുന്ന ഏതൊരു പ്രശ്നവും ഇവരെ ആശ്രയിക്കുന്നവരെ സ്വാഭാവികമായും ബാധിക്കും.
എഡബ്ല്യുഎസ്സിലെ പ്രശ്‌നങ്ങളാണ് തങ്ങളുടെ സേവനങ്ങള്‍ താത്കാലികമായി തടസപ്പെട്ടതിന്റെ മൂലകാരണമെന്ന് കാരണമെന്ന് പെര്‍പ്ലെക്‌സിറ്റി സിഇഒയും ഇന്ത്യക്കാരനുമായ അരവിന്ദ് ശ്രീനിവാസ് സാമൂഹ്യമാധ്യമ പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

