Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാലിബാനുമായി...

താലിബാനുമായി ധാരണയിലെത്താനാണ്​​ ചൈനയുടെ ശ്രമം -ബൈഡൻ

text_fields
bookmark_border
താലിബാനുമായി ധാരണയിലെത്താനാണ്​​ ചൈനയുടെ ശ്രമം -ബൈഡൻ
cancel

വാഷിങ്​ടൺ: താലിബാനുമായി ചൈനക്ക്​ പ്രശ്​നങ്ങളുണ്ടെന്നും അവരുമായി ധാരണയിലെത്താനുള്ള ശ്രമത്തിലാണ്​ രാജ്യ​െമന്നും യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. താലിബാന്​ ചൈനയിൽ നിന്നും ഫണ്ട്​ ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു ബൈഡൻ.

​ൈചനയെ പോലെ തന്നെ പാകിസ്​താൻ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും താലിബാനുമായി ധാരണയിലെത്താനുള്ള ശ്രമത്തിലാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. അഫ്​ഗാനിസ്​താനിൽ താലിബാൻ അധികാരത്തിലെത്തുന്നതിന്​ ഏതാനം ആഴ്ചകൾക്ക്​ മുമ്പ്​ ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യീയും താലിബാൻ നേതാവ്​ മുല്ല അബ്​ദുൽ ഗാനി ബറാദറും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

​േനരത്തെ ഇറ്റലി, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ജി 20 രാജ്യങ്ങൾ അഫ്​ഗാനിസ്​താനുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു. ചൈനീസ്​ വിദേശകാര്യമന്ത്രിയും യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറിയും താലിബാൻ വിഷയം ചർച്ച ചെയ്യുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenAfganistan
News Summary - "Am Sure China Will Work Out Arrangement With Taliban": Joe Biden
Next Story