Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൊ​ഡേ​ണ വാ​ക്​​സി​ൻ...

മൊ​ഡേ​ണ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച ഡോ​ക്​​ട​ർ​ക്ക്​ അ​ല​ർ​ജി

text_fields
bookmark_border
മൊ​ഡേ​ണ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച ഡോ​ക്​​ട​ർ​ക്ക്​ അ​ല​ർ​ജി
cancel

ന്യൂ​യോ​ർ​ക്​: അ​മേ​രി​ക്ക​യി​ൽ മൊ​ഡേ​ണ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച ഡോ​ക്​​ട​ർ​ക്ക്​ അ​ല​ർ​ജി​യു​ണ്ടാ​യെ​ന്ന്​ പ​രാ​തി.

ബോ​സ്​​റ്റ​ണി​ലെ ഡോ​ക്​​ട​ർ​ക്കാ​ണ് ​ഗു​രു​ത​ര അ​ല​ർ​ജി​യു​ണ്ടാ​യ​ത്​. ക​ട​ൽ​മ​ത്സ്യ​ങ്ങ​ൾ ഭ​ക്ഷി​ക്കു​േ​മ്പാ​ൾ ചി​ല​ർ​ക്കു​ണ്ടാ​വു​ന്ന അ​ല​ർ​ജി​ക്ക്​ സ​മാ​ന​മാ​യ രോ​ഗാ​വ​സ്ഥ​യാ​ണ്​ ഡോ​ക്​​ട​ർ​ക്കു​ണ്ടാ​യ​ത്. ബോ​സ്​​റ്റ​ൺ മെ​ഡി​ക്ക​ൽ സെൻറ​റി​ലെ ഓ​​​ങ്കോ​ള​ജി​സ്​​റ്റ്​ ഡോ. ​ഹു​സൈ​ൻ സ​ദ്രാ​സ​ദെ​യാ​ണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​ത്. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച്​ ഒ​രു മ​ണി​ക്കൂ​റി​ന​കം ഡോ​ക്​​ട​ർ​ക്ക്​ ത​ല​ചു​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ടു.

ഹൃ​ദ​യ​മി​ടി​പ്പ്​ വ​ർ​ധി​ക്കു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ഒ​രു ദി​വ​സ​ത്തി​ന്​ ശേ​ഷം ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യു​ക​യും ചെ​യ്​​തു. അ​തേ​സ​മ​യം, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്താ​ൻ മൊ​ഡേ​ണ വാ​ക്​​സി​ൻ വ​ക്താ​വ്​ റേ​യ്​ ജോ​ർ​ദാ​ൻ ത​യാ​റാ​യി​ല്ല.

ഒ​റ്റ​പ്പെ​ട്ട സം​ഭ​വം മു​ൻ​നി​ർ​ത്തി പ്ര​തി​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ ക​മ്പ​നി​യു​ടെ നി​ല​പാ​ട്. മെ​ഡി​ക്ക​ൽ സു​ര​ക്ഷ ടീം ​ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allergycovid vaccineModerna Vaccine
News Summary - Allergy to the doctor who received the moderna vaccine
Next Story