സീനിയർ മാനേജർ ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെട്ട ജീവനക്കാരിയെ ആലിബാബ പിരിച്ചുവിട്ടു
text_fieldsബീജിങ്: മേലുദ്യോഗസ്ഥൻ ലൈംഗികമായി പീഡപ്പിച്ചെന്ന് പരാതിപ്പെട്ട ജീവനക്കാരിയെ ആലിബാബ പിരിച്ചുവിട്ടതായി ആക്ഷേപം. ആലിബാബയിലെ ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ചൈനയിലെ മുൻനിര കമ്പനികളിലൊന്നാണ് ആലിബാബ ഗ്രൂപ് ഹോൾഡിങ് ലിമിറ്റഡ്.
വ്യാജ ആരോപണം ഉന്നയിച്ചു എന്ന കുറ്റം ചുമത്തിയാണ് ഈ വർഷം ആഗസ്റ്റിൽ തന്നെ കമ്പനി പിരിച്ചുവിട്ടതെന്ന് സൂ ദാഹെ ഡെയ്ലിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇത് കമ്പനിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്നും കമ്പനി ആരോപിച്ചതായി സൂ വ്യക്തമാക്കി. ടെർമിനേഷൻ ലെറ്ററിന്റെ സ്ക്രീൻ ഷോട്ടുകളും വാർത്താസമ്മേളനത്തിൽ സൂ പ്രദർശിപ്പിച്ചു.
ബിസിനസ് ട്രിപിനിടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ സീനിയർ മാനേജറും ക്ലയന്റും ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് സൂ വ്യക്തമാക്കി. ഇതോടെ മദ്യപാനത്തിനും തൊഴിൽ സ്ഥലത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമത്തിനും എതിരെ ചൈനയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

