Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാട്ടുതീയിൽ നിന്ന്​...

കാട്ടുതീയിൽ നിന്ന്​ ഗ്രാമീണരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അൾജീരിയയിൽ 25 സൈനികർ മരിച്ചു

text_fields
bookmark_border
കാട്ടുതീയിൽ നിന്ന്​ ഗ്രാമീണരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അൾജീരിയയിൽ 25 സൈനികർ മരിച്ചു
cancel

അൾജിയേർസ്​: അൾജീരിയയിൽ പടരുന്ന കാട്ടുതീയിൽ നിന്ന്​ ഗ്രാമീണരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചുരുങ്ങിയത്​ 25 സൈനികർ ഇതിനകം മരിച്ചിട്ടുണ്ടെന്ന്​ പ്രസിഡന്‍റ്​ അബ്​ദൽമാദിജിദ്​ ടിബോനി അറിയിച്ചു. 17 ഗ്രാമീണരാണ്​ കാട്ടു തീയിൽ മരിച്ചത്​.

തലസ്​ഥാനത്തു നിന്ന്​ 100 കിലോമീറ്റർ കിഴക്കുള്ള കാബൈലിയിലാണ്​ കാട്ടുതീ പടരുന്നത്​. പർവതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത്​ തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഗ്രാമീണരുടെ പ്രധാന വരുമാനോപാധികളായ കന്നുകാലികളും കോഴികളുമൊക്കെ കാട്ടുതീയിൽ ചത്തൊടുങ്ങിയിട്ടുണ്ട്​. കന്നുകാലികളെ ഉപേക്ഷിച്ച്​ പോകാനുള്ള ഗ്രാമീണരുടെ പ്രയാസമാണ്​ ഇപ്പോൾ രക്ഷാപ്രവർത്തനത്തിന്​ പ്രധാന തടസം.

സൈനികരുടേതടക്കമുള്ള മരണ സംഖ്യ 42 ആണെന്നാണ്​ ഔദ്യോഗിക സ്​ഥിരീകരണമെങ്കിലും യഥാർഥ മരണ സംഖ്യ ഇതിലും കൂടുമെന്നാണ്​ റിപ്പോർട്ടുകൾ. പ്രദേശം ഉപേക്ഷിച്ച്​ പോരാനുള്ള ഗ്രാമീണരുടെ പ്രയാസവും ജലദൗർലഭ്യതയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wildfireAlgeria
News Summary - Algeria Wildfires Kill 42
Next Story