Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅൽജീരിയ ഫ്രഞ്ച്​...

അൽജീരിയ ഫ്രഞ്ച്​ നയതന്ത്രപ്രതിനിധിയെ തിരിച്ചുവിളിച്ചു

text_fields
bookmark_border
അൽജീരിയ ഫ്രഞ്ച്​ നയതന്ത്രപ്രതിനിധിയെ തിരിച്ചുവിളിച്ചു
cancel

അൽജിയേഴ്​സ്​: ആഭ്യന്തര കാര്യങ്ങളിൽ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ ഇടപെട്ടുവെന്നാരോപിച്ച്​ അൽജീരിയ ഫ്രഞ്ച്​ അംബാസഡറെ തിരിച്ചുവിളിച്ചു. ഫ്രഞ്ച്​ സൈനിക വിമാനങ്ങൾ പ്രവേശിക്കുന്നത്​ തടയാൻ വ്യോമമേഖലയും അൽജീരിയ അടച്ചിരുന്നു.

ഫ്രഞ്ച്​ വിമാനങ്ങൾ അൽജീരിയൻ ആകാശത്തിലൂടെയാണ്​ സാധാരണ സഞ്ചരിക്കാറുള്ളത്​. അൽജീരിയ, മൊറോക്കോ, തുനീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക്​ അനുവദിച്ചിരുന്ന വിസ വെട്ടിക്കുറച്ചതിനു പിന്നാലെയാണ്​ നടപടി. കഴിഞ്ഞാഴ്​ച അൽജീരിയൻ വംശജരുമായി നടത്തിയ കൂടിക്കാഴ്​ചയിൽ അവിടത്തെ ഭരണത്തെ വിമർശിച്ച്​ മാക്രോൺ സംസാരിച്ചിരുന്നു.

രാഷ്​ട്രീയ-സൈനിക സംവിധാനമാണ്​ അൽജീരിയയിൽ നിലവിലുള്ളതെന്നും ആ രാജ്യ​ത്തി​െൻറ ഔദ്യോഗിക ചരിത്രം തിരുത്തിയെഴുതണമെന്നും രേഖപ്പെടുത്തിയ പലതും സത്യമല്ലെന്നുമായിരുന്നു പ്രസിഡൻറി​െൻറ വാക്കുകളെന്ന്​ ഫ്രഞ്ച്​ പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FranceAlgeria
News Summary - Algeria recalls ambassador to France for consultations
Next Story