Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ 19 കൂടുതൽ...

കോവിഡ്​ 19 കൂടുതൽ രാജ്യങ്ങളിലേക്ക്​; മരണം 3000 കടന്നു

text_fields
bookmark_border
കോവിഡ്​ 19 കൂടുതൽ രാജ്യങ്ങളിലേക്ക്​; മരണം 3000 കടന്നു
cancel

ബെയ്​ജിങ്​: ലോകത്ത്​ കോവിഡ്​ 19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 3000 കടന്നു. ചൈനയിൽ മാ​ത്രം 2912 പേരാണ്​ മരിച്ചത്​. ഞായറാഴ്​ച ചൈനയിൽ 42 പേരാണ്​ മരിച്ചത്​. പുതുതായി 202 പേർക്ക്​ വൈറസ്​ ബാധ കണ്ടെത്തുകയും ചെയ്​തു. ഹുബൈ പ്രവിശ്യയിലാണ്​ ഏറ്റവുമധികം മരണമെന്ന്​ ചൈനീസ്​ നാഷനൽ ഹെൽത്ത്​ കമീഷൻ അറിയിച്ചു.

ഇറാനിൽ 54 മരണം
ചൈനക്ക്​ പുറത്ത്​ കൊറോണ വ്യാപകമായി പടർന്നുപിടിച്ച ഇറാനിൽ ഞായറാഴ്​ച 11 പേർ കൂടി മരിച്ചു. ഇതുവരെ 54 പേരാണ്​ ഇറാനിൽ മാത്രം മരിച്ചത്​.
ഇറ്റലിയിൽ കൊറോണ ബാധിതരുടെ എണ്ണം 1694 ആയി. ഫ്രാൻസിൽ130 പേർക്കും വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തു.
ചെക്​ റിപ്പബ്ലിക്, സ്​കോട്ട്​ലൻഡ്​, ഡൊമിനികൻ റിപ്പബ്ലിക്​ എന്നിവിടങ്ങളിൽ കോവിഡ്​ 19 കണ്ടെത്തി. അൾജീരിയയിൽ പുതുതായി രണ്ടുപേർക്ക്​ വൈറസ്​ ബാധ കണ്ടെത്തിയതായി അൾജീരിയൻ ആരോഗ്യ വിഭാഗം അറിയിച്ചു.

യു.എസിൽ രണ്ടാമത്തെ മരണം
വാഷിങ്​ടണിൽ കൊറോണ ബാധിച്ച രണ്ടാമത്തെയാളും മരിച്ചു. കഴിഞ്ഞ ദിവസം ഒരാൾ രാജ്യത്ത്​ മരിച്ചിരുന്നു. നേരത്തേ രണ്ടുപേർക്ക്​ കൊറോണ റിപ്പോർട്ട്​ ചെയ്​ത നഴ്​സിങ്​ ഹോമിലെ 70 കാരനാണ്​​ കഴിഞ്ഞ ദിവസം മരിച്ചത്​.

ന്യൂയോർക്കിലും കൊറോണ
ന്യൂയോർക്കിൽ ആദ്യമായി കൊറോണ വൈറസ്​ ബാധ കണ്ടെത്തിയതായി ന്യൂയോർക്ക്​ ഗവർണർ ആൻഡ്രൂ ക്യൂമോ അറിയിച്ചു. ഇറാനിൽനിന്നും രാജ്യത്തെത്തിയ വ്യക്തിക്കാണ്​ കൊറോണ ബാധ കണ്ടെത്തിയത്​. രാജ്യത്ത്​ ആശങ്ക​െപ്പടേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്നും ഗവർണർ അറിയിച്ചു.

ദക്ഷിണകൊറിയയിൽ പുതുതായി 476 ​പേർക്ക്​
ദക്ഷിണകൊറിയയിൽ പുതുതായി 476 ​േപർക്ക്​ കൊറോണ ബാധ റിപ്പോർട്ട്​ ചെയ്​തു. നാലുപേർ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്​തു. ഇതുവരെ ദക്ഷിണ കൊറിയയിൽ 22 പേരാണ്​ കൊറോണ മൂലം മരിച്ചത്​. 4212 പേർക്ക്​ രോഗം കണ്ടെത്തുകയും ചെയ്​തു.

ഈജിപ്​തിൽ രണ്ടാമതൊരാൾക്ക്​ കൂടി
ഈജിപ്​തിൽ വിദേശിക്ക്​ കൊറോണ ബാധ സ്​ഥിരീകരിച്ചതായി ഈജിപ്​ഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശിയെ ഈജിപ്​ഷ്യൻ ഐസോലേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. അയാളുടെ രാജ്യമേതെന്ന്​ വ്യക്തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaegyptusworld newsmalayalam newsAlgeriaCoronavirus
News Summary - Algeria Egypt Confirm Coronavirus -world news
Next Story