Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Alabama boy certified as worlds most premature baby
cancel
Homechevron_rightNewschevron_rightWorldchevron_rightഈ ഇത്തിരി കുഞ്ഞനും...

ഈ ഇത്തിരി കുഞ്ഞനും ഗിന്നസിൽ- 148 ദിവസം മാത്രം ഗർഭപാത്രത്തിൽ കിടന്ന ശേഷം ജനനം, പിന്നെ അതിജീവനം

text_fields
bookmark_border

അലബാമ: ഗർഭപാത്രത്തിൽ 148 ദിവസം മാ​ത്രം കിടന്ന കുഞ്ഞ്​ പിറന്നുവീണപ്പോൾ ഡോക്​ടർമാർ​ക്ക്​ പോലും സംശയമായിരുന്നു അവൻ അതിജീവിക്കുമോയെന്ന്​. 420 ഗ്രാം മാത്രമായിരുന്നു കുർദിസ്​ എന്ന പേരിട്ട കുഞ്ഞിന്‍റെ തൂക്കം.

40 ആഴ്ചയാണ്​ ഒരു ഗർഭകാലം. എന്നാൽ 21ആഴ്ചയും ഒരു ദിവസവും വളർച്ചയെത്തിയപ്പോൾ അലബാമയിലെ ഈ കുഞ്ഞൻ പുറത്തുവന്നു. കഴിഞ്ഞവർഷം യു.എസ്​ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനായിരുന്നു അമ്മ മിഷേൽ ബട്ട്​ലർ ഇരട്ടക്കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകിയത്​. കുർദിസ്​ എന്നും സിഅസ്യയെന്നും ക​ുഞ്ഞുങ്ങൾക്ക്​ പേരിട്ടു. ജനിച്ച്​ ഒരു ദിവസത്തിന്​ ശേഷം സിഅസ്യ മരിച്ചു.


ഇത്തരം സാഹചര്യത്തെ കുഞ്ഞുങ്ങൾ അതിജീവിക്കാറില്ലെന്നും കുർദിസിന്‍റെ ജീവൻ പിടിച്ചുനിർത്താൻ പരമാവധി ശ്രമിക്കാമെന്നും ആശുപത്രി അധികൃതർ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ജീവിച്ചിരിക്കാൻ ഒരു ശതമാനം ​േപാലും ഉറപ്പുപറയാൻ കഴിയാതിരുന്ന സാഹചര്യത്തിലും ഡോക്​ടർമാർ ​കുർദിസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിച്ചു.


മൂന്നുമാസം വെന്‍റിലേറ്ററിൽ കഴിഞ്ഞു. 275 ദിവസത്തെ ആശുപത്രി വാസത്തിന്​ ശേഷം കുർദിസ്​ കഴിഞ്ഞ ഏപ്രിലിൽ ആശുപത്രി വിട്ടു. ശ്വസിക്കുന്നതെങ്ങനെയും ഭക്ഷണം കഴിക്കാൻ വായ എങ്ങനെ ഉപയോഗിക്കാമെന്നും തെറാപിസ്റ്റുകൾ അവനെ പഠിപ്പിച്ചു. കുർദിസിന്​ മൂന്ന്​ മൂത്ത സഹോദരങ്ങളുണ്ട്​. അവർക്ക്​ കൗതുകമായിരുന്നു ഇത്രയും ചെറിയ കുഞ്ഞനിയനെ കണ്ടപ്പോഴെന്ന്​ ബട്ട്​ലർ പറയുന്നു.

എന്നാൽ, 16 മാസങ്ങൾക്ക്​ ശേഷം കുർദിസിനെ തേടി ഒരു റെ​േ​ക്കാർഡെത്തി. ലോകത്ത്​ ഏറ്റവും കുറഞ്ഞ ഗർഭകാലത്തിൽ ജനിച്ച കുഞ്ഞ്​ (world's most premature baby) എന്ന ഗിന്നസ്​ റെക്കോർഡാണ്​​ കുർദിസ്​ സ്വന്തമാക്കിയത്​. 21 ആഴ്ചയും രണ്ടുദിവസവും ​പ്രായമുള്ള (149 ദിവസം) വിസ്​കോസിനിലെ റിച്ചാർഡ്​ ഹച്ചിൻസന്‍റെ റെ​േക്കാർഡാണ്​ കുർദിസ്​ തകർത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alabamamost premature babyCurtis
News Summary - Alabama boy certified as worlds most premature baby
Next Story