ബന്ദികളെ കൈമാറാനെത്തിയത് കാറുകളിൽ ആയുധങ്ങളേന്തിയ അൽ ഖസ്സാം ബ്രിഗേഡ്; ആഹ്ലാദപ്രകടനവുമായി ഫലസ്തീനികൾ
text_fieldsഗസ്സ സിറ്റി: വെടിനിർത്തൽ - ബന്ദി കൈമാറ്റ കരാർ പ്രകാരം മൂന്ന് വനിതകളെ കൈമാറാനെത്തിയത് ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് അംഗങ്ങൾ. ബന്ദി കൈമാറ്റം നടക്കുന്ന സെൻട്രൽ ഗസ്സ സിറ്റിയിലെ സരായ സ്‌ക്വയറിൽ തടിച്ചുകൂടിയ ഫലസ്തീനികളുടെ ഇടയിലേക്ക് കാറുകളിൽ ആയുധങ്ങളേന്തിയാണ് അൽ ഖസ്സാം ബ്രിഗേഡ് അംഗങ്ങൾ എത്തിയത്.
#Hamas hands 3 #hostages to Red Cross in #Gaza
— Rita khoury (@ritakhoury10) January 19, 2025
القسام تفرج عن #اسيرات اسرائيليات #رهائن pic.twitter.com/EvMBZs9nwK
നൂറുകണക്കിന് ഗസ്സക്കാർ ബന്ദികളുമായെത്തിയ വാഹനങ്ങൾക്ക് ചുറ്റുംകൂടി. കാറിൽനിന്ന് മൂന്ന് വനിത ബന്ദികൾ പുറത്തിറങ്ങി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ വാഹനത്തിൽ കയറി. യുവതികൾ പൂർണ ആരോഗ്യവതികളാണെന്ന് റെഡ് ക്രോസ് ഉറപ്പുവരുത്തി. ബന്ദികളായ ഡോറൺ സ്റ്റെയിൻ ബ്രച്ചർ (31), ബ്രിട്ടീഷ്-ഇസ്രായേലി പൗരത്വമുള്ള എമിലി ദമാരി (28), റോമി ഗോനെൻ (24) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്.
Hamas' Al-Qassam brigades fighters on their way to Gaza City's Saraya Square to hand over the three hostages, a short while ago. pic.twitter.com/1Tyk7F7hsx
— Ariel Oseran (@ariel_oseran) January 19, 2025
തുടർന്ന്, ബന്ദികളാക്കിയിരുന്ന മൂന്ന് സ്ത്രീകളെ റെഡ് ക്രോസിന് ഔദ്യോഗികമായി കൈമാറിയതായി ഹമാസ് പ്രതിനിധി വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.
ബന്ദികളെ ഹമാസ് റെഡ്ക്രോസിന് കൈമാറുന്നത് തെൽഅവീവിൽ ടി.വിയിൽ വീക്ഷിക്കുന്നവർ
ഫലസ്തീൻ മാധ്യമങ്ങളടക്കം മേഖലയിലെ വിവിധ ടെലിവിഷൻ ചാനലുകൾ ഇതിന്‍റെ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തു. എക്സിലൂടെയും ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുമ്പ് ഇസ്രയേലി തടവുകാരെ മോചിപ്പിച്ചപ്പോൾ ബന്ദി കൈമാറ്റ ദൃശ്യങ്ങൾ ഹമാസ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.
പകരമായി 90 പേരെ ഇസ്രായേൽ മോചിപ്പിക്കും. പോപുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) നേതാവ് ഖാലിദ ജറാറും മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. വിട്ടയക്കുന്നവരിൽ 69 പേർ സ്ത്രീകളും 21 പേർ കുട്ടികളുമാണ്. ഇതിൽ 12 പേർ 19 വയസ്സിന് താഴെയുള്ളവരാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.