Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ ടാങ്കുകളെ...

ഇസ്രായേൽ ടാങ്കുകളെ ആക്രമിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അൽ ഖസ്സം ബ്രിഗേഡ്

text_fields
bookmark_border
al qassam 9879
cancel

ഗസ്സ സിറ്റി: ഗസ്സയിലുള്ള ഇസ്രായേൽ അധിനിവേശ സൈന്യത്തിന്‍റെ ടാങ്കുകളെ ആക്രമിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഹമാസ് സായുധ വിഭാഗമായ അൽ ഖസ്സം ബ്രിഗേഡ്. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.



തോക്കുകളും ചെറു മിസൈലുകളും ഉപയോഗിച്ച് നിരവധി ഇസ്രായേലി ടാങ്കുകൾ തകർക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നിരവധി ഇസ്രായേൽ സൈനികരുടെ യൂനിഫോമും യുദ്ധോപകരണങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്.

ആ​റ് ഇ​സ്രാ​യേ​ലി സൈ​നി​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യും 17 സൈ​നി​ക​വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും അ​ൽ ഖ​സാം ബ്രി​ഗേ​ഡ് അ​റി​യി​ച്ചു. ചെ​ങ്ക​ട​ലി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ ക​പ്പ​ൽ റാ​ഞ്ചി​യ​താ​യി യ​മ​നി​ലെ ഹൂ​തി​സേ​ന അ​റി​യി​ച്ചു.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ സേന കൊലപ്പെടുത്തിയവരുടെ എണ്ണം 13,000 പിന്നിട്ടിരിക്കുകയാണ്. വടക്കൻ ഗസ്സക്ക് പുറമേ തെക്കൻ ഗസ്സയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്.

രോഗികളെ ഇസ്രായേൽ സൈന്യം ബലമായി ഒഴിപ്പിച്ച ഗസ്സയിലെ അൽശിഫ ആശുപത്രിക്കുള്ളിൽ ഹമാസിന്‍റെ തുരങ്കമുണ്ടെന്ന ആരോപണം പച്ച നുണയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്ര​വ​ർ​ത്ത​നം നി​ല​ച്ച അ​ൽ​ശി​ഫ ആ​​ശു​പ​ത്രി​യി​ൽ​നി​ന്ന് 31 ന​വ​ജാ​ത ശി​ശു​ക്ക​ളെ റ​ഫ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച് ഇ​ൻ​കു​ബേ​റ്റ​റി​ലാ​യി​രു​ന്ന കു​ഞ്ഞു​ങ്ങ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഈ​ജി​പ്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. രോ​ഗി​ക​ളും അ​ഭ​യാ​ർ​ഥി​ക​ളു​മ​ട​ക്കം ഏ​ഴാ​യി​ര​ത്തോ​ളം പേ​രോ​ട് അ​ൽ​ശി​ഫ​യി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ സൈ​ന്യം നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

191 രോ​ഗി​ക​ളെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ഴി​പ്പി​ച്ചി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ലു​ള്ള 259​ പേ​ർ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് ആ​​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സം​ഘം ശ​നി​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. ഒ​മ്പ​തു ദി​വ​സം അ​ൽ​ശി​ഫ ആ​ശു​പ​ത്രി ഉ​പ​രോ​ധി​ച്ച സൈ​ന്യം മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ച​താ​യി ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു സ​മീ​പ​ത്തെ അ​ൽ ഫ​ഖൂ​റ സ്കൂ​ളി​ലും തൊ​ട്ട​ടു​ത്ത ത​ൽ അ​ൽ സാ​ത​ർ സ്കൂ​ളി​ലും ശ​നി​യാ​ഴ്ച ഇ​സ്രായേൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 200 ക​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നു​സൈ​റാ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജ​ബ​ലി​യ​യി​ൽ വീ​ടു​ക​ൾ​ക്ക് ബോം​ബി​ട്ട് 11 പേ​രെ കൊ​ല​പ്പെ​ടു​ത്തി.

Show Full Article
TAGS:GazaIsrael Palestine ConflictAl Qassam Brigades
News Summary - Al Qassam Brigade has released footage of attacking and destroying Israeli tanks
Next Story