Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താന്റെ...

പാകിസ്താന്റെ ട്രാൻസ്ജെൻഡർ സംരക്ഷണ നിയമം 'അന്ത്യദിനത്തിന്റെ അടയാളം' -അൽ ഖാഇദ മാസിക

text_fields
bookmark_border
പാകിസ്താന്റെ ട്രാൻസ്ജെൻഡർ സംരക്ഷണ നിയമം അന്ത്യദിനത്തിന്റെ അടയാളം -അൽ ഖാഇദ മാസിക
cancel

ന്യൂഡൽഹി: പാകിസ്താനിലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം അന്ത്യദിനത്തിന്റെ അടയാളമെന്ന് തീവ്രവാദ സംഘടനയായ അൽ ഖാഇദ. അൽ ഖാഇദയുടെ ഉറുദു മാസികയായ ഗസ്‌വ എ ഹിന്ദിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ പ്രസ്താവനയെന്ന് 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്യുന്നു. നിയമം നിർമിച്ച നാല് വനിത നിയമസഭാംഗങ്ങളും പൈശാചിക അജണ്ടയിൽ പ്രവർത്തിക്കുന്നവരാണെന്നും അൽ ഖാഇദ മാസിക ലേഖനത്തിൽ പറയുന്നു.

പാകിസ്താൻ നേതൃത്വത്തിലുള്ള ഇസ്ലാം വഞ്ചനയാണ് ട്രാൻസ്‍ജെൻഡർ അവകാശ സംരക്ഷണ നിയമം എന്നാണ് അൽ-ഖാഇദയുടെ വാദം. അള്ളാഹുവിന്റെ യഥാർഥ ഗ്രന്ഥത്തിൽ സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ച് പറയുന്നുണ്ടെന്നും സോദമിലെ ശപിക്കപ്പെട്ട ജനങ്ങളാണ് അത് ആദ്യം ചെയ്തതെന്നും ലേഖനത്തിൽ പറയുന്നു. വ്യഭിചാരം വർധിക്കുന്നത് അന്ത്യദിനത്തിന്റെ സൂചനയാണെന്നും ലേഖനം വാദിക്കുന്നുണ്ട്.

ട്രാൻസ്‌ജെൻഡർ വ്യക്തികളെ നിയമപരമായി അംഗീകരിക്കുന്നതിനും അവർക്ക് മൗലികാവകാശങ്ങൾ നൽകുന്നതിനുമായി 2018-ൽ പാകിസ്താൻ ദേശീയ അസംബ്ലി ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം നടപ്പാക്കിയിരുന്നു. ഇത് സ്വവർഗരതിയെയും സ്വവർഗ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും ഇസ്ലാമിക പഠനങ്ങൾക്കെതിരാണ് എന്നും നിയമത്തെ വിമർശിക്കുന്നവർ പറയുന്നു.

ഭരണകക്ഷിയായ പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ സഖ്യകക്ഷിയായ ജംഇയത്ത് ഉലമ എ ഇസ്‌ലാം (ഫസൽ) ഉൾപ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രീയ പാർട്ടികൾ അടുത്തിടെ നിയമനിർമാണത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഇവർ ഫെഡറൽ ശരീഅത്ത് കോടതിയെ സമീപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al Qaedapakistan transgender
News Summary - al Qaeda says trans rights in Pakistan are ‘sign of doomsday’
Next Story