Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബാഗിൽ കഞ്ചാവ്; എയർ...

ബാഗിൽ കഞ്ചാവ്; എയർ ഇന്ത്യ സഹ പൈലറ്റിനെ നാടുകടത്തി യു.എസ്

text_fields
bookmark_border
Air India
cancel

സാൻഫ്രാൻസിസ്കോ: ബാഗിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ സഹപൈലറ്റിനെ തിരിച്ചയച്ച് യു.എസ്. സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് ഡ്യൂട്ടിക്കായി യാത്രക്കാരനായി എത്തിയ പൈലറ്റിനെയാണ് വിമാനത്താവളത്തിലെ പരിശോധനക്ക് പിന്നാലെ ഇന്ത്യയിലേക്ക് തന്നെ നാടുകടത്തിയത്.

ഡൽഹിയിലേക്ക് മടക്കയാത്രക്കുള്ള വിമാനം നിയന്ത്രിക്കേണ്ടിയിരുന്ന പൈലറ്റാണ് പിടിയിലായത്. ഏപ്രിൽ 14ന് സാൻ ഫ്രാൻസിസ്കോയിൽ എത്തിയ പൈലറ്റിന്റെ ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അധികൃതർ അനുവദിച്ചില്ല. വിവരമറിഞ്ഞ എയർ ഇന്ത്യ മാനേജ്‌മെന്റ് ഉടൻ തന്നെ അടുത്ത വിമാനത്തിൽ പൈലറ്റിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു.

സംഭവത്തിൽ എയർ ഇന്ത്യ ഡി.ജി.സി.എക്ക് റിപ്പോർട്ട് നൽകി. നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് കമ്പനി സ്വീകരിക്കുമെന്നും പൈലറ്റിനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നില്ല. എന്നാൽ കൈവശം വെച്ചത് നിയമലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USPilotmarijuanadeportAir India
News Summary - Air India Co Pilot Deported from US After Marijuana Found in Bag
Next Story