തെഹ്റാന്‍റെ ആകാശം പൂർണ നിയന്ത്രണത്തിൽ, നഗരവാസികൾ ഒഴിഞ്ഞു പോകണം; ആക്രമണം ശക്തമാക്കുമെന്ന് നെതന്യാഹു
text_fieldsതെൽഅവീവ്: ഇറാൻ തലസ്ഥാനായ തെഹ്റാൻ നഗരത്തിലെ നിവാസികൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്. തെഹ്റാന്‍റെ വ്യോമപരിധി പിടിച്ചെടുത്തെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നഗരവാസികളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയത്.
ഇറാനിൽ നടത്തുന്ന ആക്രമണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇസ്രായേലിന്‍റെ മുന്നറിയിപ്പ് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തെഹ്റാന്‍റെ ആകാശം ഇസ്രായേൽ വ്യോമസേനയുടെ പൂർണ നിയന്ത്രണത്തിലാണെന്ന് മധ്യ ഇസ്രായേലിലെ തെൽനോഫ് വ്യോമകേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേൽ വിജയത്തിന്‍റെ പാതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ രണ്ട് ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള പാതയിലാണ്. ആണവ -മിസൈൽ ഭീഷണികൾ ഇല്ലാതാക്കുകയാണ്. തെഹ്റാനിൽ കടുത്ത നടപടിയിലേക്ക് കടക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.
ഇസ്രായേൽ-ഇറാൻ യുദ്ധം നാലാം ദിവസവും തുടരുകയാണ്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 45 പേർ കൊല്ലപ്പെട്ടതായും 75 പേർക്ക് പരിക്കേറ്റതായും ഇറാൻ അറിയിച്ചു.
ആക്രമണത്തിൽ രാജ്യത്ത് മൊത്തം 287 പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

