Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാക്​സിൻ...

വാക്​സിൻ സ്വീകരിച്ചില്ല 27 പേരെ പുറത്താക്കി യു.എസ്​ എയർഫോഴ്​സ്​

text_fields
bookmark_border
വാക്​സിൻ സ്വീകരിച്ചില്ല 27 പേരെ പുറത്താക്കി യു.എസ്​ എയർഫോഴ്​സ്​
cancel

വാഷിങ്​ടൺ: വാക്​സിൻ സ്വീകരിക്കാത്തതിന്​ 27 പേരെ പുറത്താക്കി യു.എസ്​ എയർഫോഴ്​സ്​. ഇതാദ്യമായാണ്​ യു.എസിൽ വാക്​സിൻ സ്വീകരിക്കാത്തതിന്‍റെ പേരിൽ എയർഫോഴ്​സ്​ ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്​. കോവിഡ്​ വാക്​സിൻ സ്വീകരിക്കണമെന്ന ഉത്തരവിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നും അതിനാലാണ്​ നടപടിയുണ്ടായതെന്നും​ വക്​താവ്​ സ്റ്റീ​ഫ്​നാക്ക്​ പറഞ്ഞു.

നവംബർ രണ്ടിനകം മുഴുവൻ എയർഫോഴ്​സ്​ ഉദ്യോഗസ്ഥരോടും വാക്​സിൻ സ്വീകരിക്കാൻ യു.എസ്​ നിർദേശിച്ചിരുന്നു. എയർ ഫോഴ്​സ്​, എയർ നാഷണൽ ഗാർഡ്​ അംഗങ്ങളോട്​ ഡിസംബർ രണ്ടിനകം വാക്​സിൻ സ്വീകരിക്കാനും ഉത്തരവിട്ടിരുന്നു. ഇതിൽ വീഴ്ച വരുത്തിയതോടെയാണ്​ നടപടിയുണ്ടായത്​.

27 പേർക്കും ആറ്​ വർഷത്തിൽ കുറവ്​ സർവീസ്​ മാത്രമാണ്​ ഉണ്ടായിരുന്നത്​. അതിനാൽ വാക്​സിൻ സ്വീകരിക്കുന്നതിൽ ഇളവ്​ വേണമെന്ന ഇവരുടെ ആവശ്യം ബോർഡിന്​ മുമ്പാകെ എത്തിയില്ലെന്നും എയർഫോഴ്​സ്​ വക്​താവ്​ പറഞ്ഞു.

വാക്​സിൻ സ്വീകരിക്കാത്തതിന്​ 37 ട്രെയിനി ജീവനക്കാരെ എയർഫോഴ്​സ്​ പുറത്താക്കിയിരുന്നു. നേരത്തെ വാക്​സിൻ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന്​ യു.എസ്​ എയർഫോഴ്​സ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. കഴിഞ്ഞാഴ്ചയിലെ കണക്കനുസരിച്ച്​ എയർ ഫോഴ്​സിലെ 97.3 ശതമാനം ജീവനക്കാർ ഒരു ഡോസ്​ വാക്​സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്​. ഇതിൽ 92 ശതമാനവും രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air Force
News Summary - Air Force discharges 27 troops for refusing Covid-19 vaccine
Next Story