Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎ​ൻ​ജി​ൻ ത​ക​രാ​ർ;...

എ​ൻ​ജി​ൻ ത​ക​രാ​ർ; കാ​ന​ഡ​യി​ൽ ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​നം വ​ഴി തി​രി​ച്ചു​വി​ട്ടു

text_fields
bookmark_border
എ​ൻ​ജി​ൻ ത​ക​രാ​ർ; കാ​ന​ഡ​യി​ൽ ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​നം വ​ഴി തി​രി​ച്ചു​വി​ട്ടു
cancel
camera_alt

കടപ്പാട്​: Max Kingsley-Jones/FlightGlobal

ഒാ​ട്ട​വ: എ​ൻ​ജി​നു​ക​ളി​ലൊ​ന്നി​ന്​ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ കാ​ന​ഡ​യി​ൽ ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ടു. എ​യ​ർ കാ​ന​ഡ​യു​ടെ വി​മാ​ന​മാ​ണ് മോ​ൺ​ട്രി​യ​ലി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ ടൗ​സ​ണി​ൽ ഇ​റ​ക്കി​യ​ത്.

നേ​ര​ത്തേ ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ണ്​ 346 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന്​ ലോ​ക​ത്തെ എ​താ​ണ്ട്​ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, ബോ​യി​ങ് വി​മാ​ന​ത്തി​ലെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ക​യും കാ​ന​ഡ 737 മാ​ക്​​സി​ന്​ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു.

ഡി​സം​ബ​ർ 22ന്​ ​മോ​ൺ​ട്രി​യ​ലി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ എ​ൻ​ജി​ൻ ത​ക​രാ​റു​ണ്ടെ​ന്ന സ​ന്ദേ​ശം പൈ​ല​റ്റി​ന്​ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സു​ര​ക്ഷി​ത​മാ​യി വി​മാ​നം ടൗ​സ​ണി​ലി​റ​ക്കി. എ​യ​ർ കാ​ന​ഡ​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഇ​ട​തു എ​ൻ​ജി​നി​ലാ​ണ്​ പ്ര​ശ്​​ന​മെ​ന്നാ​ണ്​ സൂ​ച​ന.

അ​തേ​സ​മ​യം, അ​നു​മ​തി ല​ഭി​ച്ചു​വെ​ങ്കി​ലും എ​യ​ർ കാ​ന​ഡ, വെ​സ്​​റ്റ്​​​ജെ​റ്റ്​ തു​ട​ങ്ങി​യ കാ​ന​ഡ​യി​ലെ വി​മാ​ന​ക്ക​മ്പ​നി​ക​ളൊ​ന്നും വാ​ണ​ിജ്യ സ​ർ​വി​സു​ക​ൾ​ക്കാ​യി ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air CanadaBoeing 737 MAXengine issue
News Summary - Air Canada Boeing 737 Max suffers engine issue
Next Story