കോവിഡ് വാക്സിനെടുത്താൽ എയ്ഡ്സ് വരും; ബ്രസീൽ പ്രസിഡൻറിനെതിരെ അന്വേഷണം
text_fieldsസാവോപോളോ: കോവിഡ് വാക്സിൻ സ്വീകരിച്ചാൽ എയ്ഡ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന ബ്രസീൽ പ്രസിഡൻറ് ജെയ്ർ ബൊൽസൊനാരോയുടെ വിവാദ പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി . ഒക്ടോബറിൽ വിവിധ സമൂഹമാധ്യമങ്ങളിലെ ലൈവ് ബ്രോഡ്കാസ്റ്റിനിടെയായിരുന്നു പ്രസിഡൻറിെൻറ പരാമർശം.
വാക്സിൻ സ്വീകരിക്കാൻ ബോൽസനാരോ വിസമ്മതിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വാക്സിൻ വിരുദ്ധ പ്രസ്താവനകളിറക്കുകയും ചെയ്തിരുന്നു. ഇതോടെ ഫേസ്ബുക്കും യുട്യൂബും അദ്ദേഹത്തിന് താൽകാലിക വിലക്ക് ഏർപ്പെടുത്തി. നേരത്തേ സെനറ്റ് ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി കോവിഡ്, പ്രതിരോധം, വാക്സിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബോൽസൊനാരോ ഒമ്പത് കുറ്റകൃത്യങ്ങൾ നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ കമ്മിറ്റിയുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അലക്സാഡ്ര ഡി മോറസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒക്ടോബറിൽ കമ്മിറ്റി 1300 പേജ് വരുന്ന റിപ്പോർട്ട് ബ്രസീൽ പ്രോസിക്യൂട്ടർ ജനറലിന് കൈമാറിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

