Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപകർച്ചവ്യാധികൾക്കും...

പകർച്ചവ്യാധികൾക്കും വൈറസ് വകഭേദങ്ങൾക്കുമെതിരെ എഐ വാക്സിൻ

text_fields
bookmark_border
പകർച്ചവ്യാധികൾക്കും വൈറസ് വകഭേദങ്ങൾക്കുമെതിരെ എഐ വാക്സിൻ
cancel

ലണ്ടൻ: ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്ന പകർച്ചവ്യാധികൾക്കും വൈറസ് വകഭേദങ്ങൾക്കുമെതിരെ മുൻകൂട്ടി പ്രതിരോധം തീർക്കാൻ ശേഷിയുള്ള വാക്സിൻ വികസിപ്പിച്ചെടുത്ത് ഗവേഷകർ. ചരിത്രത്തിലാദ്യമായി കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത വാക്സിൻ ഘടകം മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചതായി കേംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കി.

കോവിഡിന്റെ എല്ലാ വകഭേദങ്ങൾക്കും, നിലവിൽ മൃഗങ്ങളെ ബാധിക്കുന്നതും ഭാവിയിൽ മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതുമായ എല്ലാത്തരം കൊറോണ വൈറസുകൾക്കുമെതിരെ ഒരേസമയം പ്രവർത്തിക്കാൻ തക്കവണ്ണമാണ് പുതിയ വാക്സിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വൈറസുകൾ നിരന്തരം അവയുടെ രൂപത്തിൽ മാറ്റം വരുത്തുന്നത് (മ്യൂട്ടേഷൻ) കാരണം നിലവിലുള്ള വാക്സിനുകൾ പെട്ടെന്ന് ഫലപ്രദമല്ലാതാകാറുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമായാണ് എഐ സാങ്കേതികവിദ്യ ഗവേഷകർ ഉപയോഗപ്പെടുത്തിയത്. നിലവിലുള്ള നിരവധി കൊറോണ വൈറസുകളുടെ ജനിതക ഘടനകൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്യുകയും, തുടർന്ന് ഏത് വകഭേദത്തെയും ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്ന 'സൂപ്പർ ആന്റിജൻ' എഐ വഴി നിർമ്മിച്ചെടുക്കുകയുമായിരുന്നു.

"നമ്മൾ എപ്പോഴും വൈറസുകൾക്ക് പിന്നാലെ ഓടുകയായിരുന്നു, എന്നാൽ സാങ്കേതികവിദ്യയിലൂടെ വൈറസുകളുടെ അടുത്ത നീക്കത്തെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ നമുക്കാകും," കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസർ ജോനാഥൻ ഹീനി പറഞ്ഞു.വാക്സിന്റെ സുരക്ഷിതത്വം വിലയിരുത്തുന്നതിനായി ആദ്യഘട്ടത്തിൽ 39 പേരിലാണ് പരീക്ഷണം നടത്തിയത്. വാക്സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രോഗപ്രതിരോധ ശേഷി എത്രത്തോളം വർദ്ധിക്കുന്നുവെന്ന് മനസ്സിലാക്കാൻ 200 ഓളം പേരെ ഉൾപ്പെടുത്തി അടുത്ത പഠനം ആരംഭിച്ചു കഴിഞ്ഞു.

അതേസമയം, എല്ലാ വർഷവും എടുക്കേണ്ട ആവശ്യമില്ലാത്ത സാർവത്രിക ഫ്ലൂ വാക്സിനുകളും, പക്ഷിപ്പനി (H5N1) പ്രതിരോധ വാക്സിനുകളും വികസിപ്പിക്കാനുള്ള മൃഗങ്ങളിലെ പരീക്ഷണം സംഘം നിലവിൽ വിജയകരമായി നടത്തിവരികയാണ്. നിലവിൽ കോംഗോയിൽ പടരുന്നതും വാക്സിനുകൾ ലഭ്യമല്ലാത്തതുമായ എബോള വൈറസിനെതിരെയുള്ള വാക്സിനും ഇവരുടെ പരിഗണനയിലുണ്ട്.

വാക്സിൻ നിർമ്മാണ രംഗത്ത് കൃത്രിമബുദ്ധി വലിയ 'ഗെയിം ചേഞ്ചർ' ആണെന്ന് ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പ് ഡയറക്ടർ പ്രൊഫസർ ആൻഡി പൊള്ളാർഡ് അഭിപ്രായപ്പെട്ടു. ഇത് വാക്സിൻ വികസനം വേഗത്തിലാക്കുകയും കോടിക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ സഹായിക്കുകയും ചെയ്യും. ബ്രിട്ടീഷ് ശാസ്ത്രരംഗത്തെയും അത്യാധുനിക എഐ സാങ്കേതികവിദ്യയെയും സംയോജിപ്പിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ മുന്നേറ്റം ആഗോളതലത്തിൽ ആരോഗ്യരംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ റിസർച്ച് വിലയിരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligencevirusvaccinepandemicAI ​​
News Summary - AI vaccine against pandemics and virus variants
Next Story