ലൈംഗിക പീഡനം: ഇരകൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഫ്രഞ്ച് കത്തോലിക് ചർച്ച്
text_fieldsപാരിസ്: കത്തോലിക്ക പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഫ്രാൻസിലെ കത്തോലിക് ചർച്ച്. ഫ്രഞ്ച് ബിഷപ് കോൺഫറൻസ് പ്രസിഡൻറ് എറിക് ഡി മൗലിൻസ് ബിഫൗർട്ടാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.
വിഷയത്തിലുള്ള 'സ്ഥാപനപരമായ ഉത്തരവാദിത്തം' മനസ്സിലാക്കുെന്നന്നും ഇരകളുമായി ചർച്ച നടത്തി നഷ്ടപരിഹാരം നൽകുന്നതിനുള്ള വഴി തേടുമെന്നും അദ്ദേഹം അറിയിച്ചു. ഫ്രഞ്ച് കത്തോലിക് ചർച്ചിന് കീഴിൽ വലിയ തോതിലുള്ള ബാല ലൈംഗിക പീഡനം അരങ്ങേറിയെന്ന റിപ്പോർട്ട് പുറത്തുവന്ന് ഒരു മാസത്തിനു ശേഷമാണ് ബിഷപ് കോൺഫറൻസിെൻറ വാർഷികയോഗം ചേരുന്നത്. 70 വർഷത്തിനിടെ 3.30 ലക്ഷം കുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന് സ്വതന്ത്ര അന്വേഷണ കമീഷൻ കണ്ടെത്തിയിരുന്നു.