Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂയോർക്കിന് പിന്നാലെ...

ന്യൂയോർക്കിന് പിന്നാലെ ലോസ് ആഞ്ജലസും? കേരളത്തിൽ ജനിച്ച നിത്യ രാമൻ മേയർ പോരാട്ടത്തിന്

text_fields
bookmark_border
ന്യൂയോർക്കിന് പിന്നാലെ ലോസ് ആഞ്ജലസും? കേരളത്തിൽ ജനിച്ച നിത്യ രാമൻ മേയർ പോരാട്ടത്തിന്
cancel

ലോസ് ആഞ്ജലസ്: ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ യു.എസിലെ ലോസ് ആഞ്ജലസ് മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരളത്തിൽ ജനിച്ച ഇന്ത്യൻ വംശജ രംഗത്ത്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 44കാരിയായ നിത്യ രാമനാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി. പ്രാഥമിക തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയാണ് ഇവർ യോഗ്യത നേടിയത്. നിലവിലെ മേയർ കാരൺ ബാസും നിത്യ രാമനും തമ്മിലായിരിക്കും മത്സരം.

കഴിഞ്ഞവർഷം നടന്ന ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി (ചലച്ചിത്ര സംവിധായിക മീര നായരുടെ മകൻ) വിജയിച്ചിരുന്നു. നിത്യ രാമൻ കൂടി തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലെ രണ്ട് വൻനഗരങ്ങളും ഇന്ത്യൻ വംശജർ ഭരിക്കും.

റിപ്പബ്ലിക്കൻ സ്ഥാനാർഥി സ്പെൻസർ പ്രാറ്റിനെ നിത്യ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി. ആദ്യഘട്ട വോട്ടെണ്ണലിൽ സ്പെൻസർ പ്രാറ്റിനേക്കാൾ 40,000-ത്തിലധികം വോട്ടുകൾക്ക് പിന്നിലായിരുന്ന നിത്യ, പിന്നീടുള്ള ദിവസങ്ങളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. പ്രാറ്റിനേക്കാൾ മൂന്ന് ശതമാനത്തോളം വോട്ടിന്റെ ലീഡ് നേടിയാണ് ഫൈനൽ പോരാട്ടത്തിലേക്ക് യോഗ്യത ഉറപ്പിച്ചത്. ഇതുവരെ ഉള്ള കണക്കുകൾ പ്രകാരം, കാരൻ ബാസിന് 34.3 ശതമാനം വോട്ടും നിത്യ രാമന് 28.6 ശതമാനം വോട്ടും സ്പെൻസർ പ്രാറ്റിന് 25.8 ശതമാനം വോട്ടും ലഭിച്ചു. ഒരു സ്ഥാനാ‍ർഥിക്കും 50 ശതമാനം വോട്ടിന് മുകളിൽ നേടാൻ കഴിയാതെ വന്നതോടെ ആണ് നവംബറിൽ റൺ-ഓഫ് തെരഞ്ഞെടുപ്പ് നടക്കുക.

പ്രൈമറിയിൽ മുന്നേറ്റം നടത്താൻ കഴിഞ്ഞതിന് പിന്നാലെ പ്രചാരണത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് അടക്കം നന്ദി അറിയിച്ച് നിത്യ രാമൻ ‘എക്സി’ൽ കുറിപ്പിട്ടു. ‘എന്നെ തെരഞ്ഞെടുത്ത വോട്ടർമാരുടെ തീരുമാനത്തിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. വീടുകൾ കയറിയും സന്ദേശങ്ങൾ അയച്ചും സാമ്പത്തിക സഹായം നൽകിയും എനിക്കൊപ്പം നിന്ന ആയിരക്കണക്കിന് അനുകൂലികൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു’ -നിത്യ കുറിച്ചു.

താങ്ങാനാവുന്ന നിരക്കിലുള്ള ഭവനസൗകര്യങ്ങൾ വർധിപ്പിക്കുക, വാടകക്കാർക്ക് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ അവർ മുന്നോട്ടുവെച്ചിട്ടുണ്ട്.

കേരളത്തിൽ പാലക്കാട് തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച നിത്യ രാമൻ, ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. 22-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ലഭിച്ചു. ഹാർവാർഡ് സർവകലാശാലയിൽ നിന്നും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ന​ഗരാസൂത്രത്തിൽ ബിരുദം നേടി.

നിലവിൽ ലോസ് ആഞ്ചലെസ് സിറ്റി കൗൺസിലിൽ ഡിസ്ട്രിക്റ്റ് 4 പ്രതിനിധിയാണ്. കൗൺസിലിൽ വിവിധ കമ്മിറ്റികളിൽ അം​ഗമാണ് നിത്യ. ഭ‍ർത്താവ് വല്ലി ചന്ദ്രശേഖരനും ഇരട്ടകളായ മക്കൾക്കുമൊപ്പം കാലിഫോർണിയയിലെ സിൽവർ ലേക്കിലാണ് താമസം. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പ് ചെന്നൈയിൽ താമസിച്ച് ശുചിത്വ പരിപാലനത്തിനും പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കുമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന നടത്തിയിരുന്നു. പിന്നീട് യു.എസിലെ പ്രശസ്തമായ ടൈംസ് അപ്പ് ഫൗണ്ടേഷനിലും ലോസ് ആഞ്ചലസ് സിറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലും പ്രവർത്തിച്ചു.

2020-ലാണ് നിത്യ രാമൻ ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിലേക്ക് മത്സരിച്ചത്. കൗൺസിൽ അംഗമെന്ന നിലയിൽ ഭവനരഹിതരുടെ പ്രശ്നങ്ങൾക്കും പരിസ്ഥിതിക്കും വേണ്ടി അവർ ശക്തമായി വാദിച്ചു.

നവംബറിൽ നടക്കാനിരിക്കുന്ന പോരാട്ടത്തിൽ നിലവിലെ മേയർ കാരെൻ ബാസിന് നിത്യ വലിയൊരു വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Los Angelesindian americanMayor election
News Summary - After New York, Will It Be Los Angeles? Nithya Raman Set for High-Stakes Mayoral Showdown
Next Story