Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right20 വർഷമായി ഗുഹയിൽ...

20 വർഷമായി ഗുഹയിൽ കഴിയുന്ന 70കാരൻ കോവിഡിനെ കുറിച്ചറിഞ്ഞതോടെ വാക്​സിനെടുത്തു

text_fields
bookmark_border
Panta Petrovic
cancel

കോവിഡിനെതിരായ ഏറ്റവും മികച്ച പ്രതിരോധ മാർഗങ്ങളിൽ ഒന്നാണ്​ സാമൂഹിക അകലം. 20 വർഷമായി ദക്ഷിണ സെർബിയയിലെ സ്റ്റാറ പ്ലനിന പർവതത്തിലെ ഒരു ഗുഹയിൽ ഏകാന്ത വാസത്തിലായിരുന്ന പാന്‍റ പെട്രോവിച്​ കോവിഡിനെ കുറിച്ച്​ കേട്ടിട്ട്​ പോലുമില്ലായിരുന്നു. സാമൂഹിക അകലം പാലിച്ച്​ ഒറ്റപ്പെട്ട്​ കഴിയുന്ന അദ്ദേഹത്തെ അത്​ ബാധിക്കുകയുമില്ലായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം സ്വന്തം നാടായ പിറോറ്റിലെ സൂപ്പർ മാർക്കറ്റിലേക്ക്​ പോയ വേളയിലാണ്​ പെട്രോവിച്​ മഹാമാരിയെ കുറിച്ച്​ അറിയാനിടയായത്​. അതോടെ ഉടൻ പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള ഒരുക്കത്തിലായി ഇദ്ദേഹം. തന്‍റെ ഗുഹയിലേക്ക്​ വരെ ​കോറോണ വൈറസ്​ എത്തിച്ചേരാൻ സാധ്യതയുള്ളതിനാലാണ്​ താൻ കുത്തിവെപ്പെടുക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. വാക്​സിനെടുത്തുവെന്ന്​ മാത്രമല്ല എല്ലാവരോടും ബൂസ്റ്റർ ഡോസ്​ അടക്കം മൂന്ന്​ ഡോസ്​ വാക്​സിൻ എടുക്കാൻ അദ്ദേഹം അഭ്യർഥിക്കുകയും ചെയ്​തു.


'ഞാൻ നഗരത്തിൽ സ്വതന്ത്രനായിരുന്നില്ല. നിങ്ങളുടെ വഴിയിൽ എപ്പോഴും ആരെങ്കിലും കാണും. ഒന്നുകിൽ നിങ്ങളുടെ ഭാര്യ, അയൽക്കാർ, അല്ലെങ്കിൽ പൊലീസ് എന്നിവരുമായി തർക്കിക്കേണ്ടി വരും. ഇവിടെ ആരും എന്നെ ശല്യപ്പെടുത്തുന്നില്ല' - എന്തുകൊണ്ട്​ ഗുഹയിൽ ഒറ്റക്ക്​ താമസിക്കുന്നുവെന്ന ചോദ്യത്തിന്​ പെട്രോവിച്​ ഉത്തരം നൽകി.


മൂന്ന് ചെറിയ പാലങ്ങളുടെ നിർമാണ ഫണ്ടിലേക്ക്​ കൈവശമുണ്ടായിരുന്ന പണമെല്ലാം സംഭാവന ചെയ്​താണ്​ അയാൾ നഗരത്തിൽ നിന്ന്​ മടങ്ങിയത്​. 'പണം ശപിക്കപ്പെട്ടതാണ്, അത് ആളുകളെ നശിപ്പിക്കുന്നു. പണം പോലെ ഒരു മനുഷ്യനെയും നശിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല'- പെട്രോവിച്​ പറഞ്ഞു.


ഗുഹയിലേക്ക് മാറുന്നതിന്​ മുമ്പ്​ 70കാരൻ ഒരു തൊഴിലാളിയായിരുന്നു. തെരുവിൽ നിന്നാണ്​ അദ്ദേഹം ഭക്ഷണം തേടുന്നത്​. പ്രദേശത്തെ തോട്ടിൽ മീൻപിടിക്കലാണ്​ പ്രധാന വിനോദം. കൂണാണ്​ ക​ൂടുതലായി കഴിക്കുക. ഗുഹക്കുള്ളിൽ അയാൾക്ക് ഒരു പഴയ തുരുമ്പിച്ച ബാത്ത് ടബുണ്ട്​. അത് തന്നെയാണ്​ ടോയ്‌ലറ്റായും ഉപയോഗിക്കുന്നത്​. ഇരിക്കാൻ ബെഞ്ചും കിടന്നുറങ്ങാൻ പുല്ലിന്‍റെ കിടക്കയും ഉണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SerbiaCovid VaccinePanta Petrovic
News Summary - after learning about pandemic 70 year old Man living in cave for 20 years gets Covid vaccine
Next Story