Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെലവിട്ടത്​ 75 ലക്ഷം കോടിയും 20 വർഷവും; യു.എസ്​ മടങ്ങിയ അഫ്​ഗാനിസ്​താൻ ഇനിയെങ്ങോട്ട്​?
cancel
Homechevron_rightNewschevron_rightWorldchevron_rightചെലവിട്ടത്​ 75 ലക്ഷം...

ചെലവിട്ടത്​ 75 ലക്ഷം കോടിയും 20 വർഷവും; യു.എസ്​ മടങ്ങിയ അഫ്​ഗാനിസ്​താൻ ഇനിയെങ്ങോട്ട്​?

text_fields
bookmark_border

2001 സെപ്​റ്റംബർ 11ന്​ യു.എസിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്ക്​ പിറകെ ഉസാമ ബിൻ ലാദിനെയും അൽഖാഇദയെയും തിരഞ്ഞ്​ അഫ്​ഗാൻ മണ്ണിലെത്തിയ യു.എസ്​ സേന ഒക്​ടോബർ ഏഴിനാണ് ബോംബുവർഷവുമായി ശരിക്കും തുടങ്ങുന്നത്​. അഞ്ചു വർഷം അധികാരം കൈയാളിയ താലിബാൻ അതിവേഗം കീഴടങ്ങിയതോടെ രാജ്യം അമേരിക്കക്കു മാത്രമായി. ബഗ്രാം താവളത്തിൽനിന്ന്​ നൽകുന്ന തിട്ടൂരങ്ങൾ ശിരസ്സാവഹിക്കുന്ന​ പാവ ഭരണകൂടങ്ങളെ വെച്ച്​ നിയന്ത്രിക്കാമെന്നായിരുന്നു ജോർജ്​ ഡബ്ല്യു ബുഷ്​ അമരത്തിരുന്ന വൈറ്റ്​ ഹൗസിന്‍റെ കണക്കുകൂട്ടൽ. ​അത്​ അങ്ങനെ തുടരുകയും ചെയ്​തു.

ഒടുവിൽ അഫ്​ഗാനികൾക്ക്​ സുസ്​ഥിര ഭരണം നൽകാനല്ല വന്നതെന്നും ഇനിയും തുടരാനില്ലെന്നും പറഞ്ഞ്​ അമേരിക്ക

മടങ്ങു​േമ്പാൾ അഫ്​ഗാൻ ജനത മാത്രമല്ല ലോകവും ഉയർത്തുന്ന ചോദ്യമിതാണ്​, ലക്ഷം കോടി ഡോളറും 20 വർഷവും ചെലവിട്ടവർ എന്താണ്​ അവശേഷിപ്പിച്ചത്​?

കാബൂളിൽ താലിബാൻ വന്നിറങ്ങിയതിനു പിറകെ എംബസിയിലെ പതാക താഴ്​ത്തി കെട്ടിട സമുച്ചയം പൂർണമായി ഒഴിപ്പിച്ച് യു.എസ്​​ അംബാസഡറും നയ​തന്ത്ര ഉദ്യോഗസ്​ഥരും നാടുപിടിച്ചത്​ അതിവേഗത്തിലായിരുന്നു. ഉദ്യോഗസ്​ഥരെയും ആയിരക്കണക്കിന്​ അമേരിക്കൻ പൗരന്മാരെയും ഒഴിപ്പിക്കാൻ മാത്രമായി വിന്യസിച്ചത്​ 1,000 സൈനികരെ. എയർപോർട്ട്​ പിടിച്ചെടുത്ത്​ വ്യോമപാത അടച്ചിട്ടായിരുന്നു അതിദ്രുത ഒഴിപ്പിക്കൽ. അഫ്​ഗാനിൽ ആഗസ്റ്റ്​ അവസാനത്തോടെ എല്ലാ യു.എസ്​ സൈനികരും മടങ്ങിയാലും മൂന്നുമാസം വരെ ഔദ്യോഗിക സർക്കാർ കാബൂൾ കേന്ദ്രീകരിച്ച്​ ഭരിക്കുമെന്ന കണക്കുകൂട്ടൽ തെറ്റിയതിൽ പിന്നെ ജീവനും കൊണ്ട്​ ഓടുന്നത്​ പഴയ വിയറ്റ്​നാം യുദ്ധകാലത്തെ സായ്​ഗോൺ സംഭവത്തെ ഓർമിപ്പിച്ചു. ​

20 വർഷത്തെ ഇടപെടലിനിടെ ഒരു ലക്ഷത്തിലേറെ അഫ്​ഗാൻ സിവിലിയൻമാർക്കാണ്​ ജീവൻ നഷ്​ടമായത്​. 2,000 ലേറെ അമേരിക്കൻ സൈനികരും മരിച്ചു. റോഡുകളും അടിസ്​ഥാന സൗകര്യങ്ങളും തകർന്നു. വൈദ്യുതി ഇനിയും തിരിച്ചുകിട്ടാത്തതോ​ തീരെ എത്താത്തതോ ആയ ഇടങ്ങളേറെ. യുദ്ധത്തിനും അനന്തരവുമായി ചെലവിട്ട തുകയാണ്​ ഭീകരം- ലക്ഷം കോടി ഡോളർ (75 ലക്ഷം കോടിയോളം രൂപ).

ഉസാമക്കു കീഴിൽ അൽഖാഇദയുടെ ആസ്​ഥാനമായി അഫ്​ഗാൻ മാറുമെന്ന ഭീഷണി മുന്നിൽവെച്ചാന്ന്​ അന്ന്​ യു.എസ്​ എത്തിയിരുന്നത്​. അത്​ സംഭവിക്കാതെ കാത്തുവെന്ന്​ അവകാശപ്പെടു​േമ്പാൾ പോലും ഇപ്പോൾ വീണ്ടും ഭരണമേറുന്നത്​ അന്ന്​ അധികാരം നിയന്ത്രിച്ച അതേ താലിബാൻ തന്നെയാണെന്നത്​ ഉത്തരമില്ലാത്ത ചോദ്യം. അവരെ ​ഭയന്നാണ്​ വിമാനത്താവളത്തിൽ ആയിരങ്ങൾ കാത്തുകെട്ടിക്കിടക്കുന്നതും. ആദ്യം ഓട്ടം പൂർത്തിയാക്കി നാട്ടിലെത്തിയെന്നതു മാത്രമാണ്​ അമേരിക്കയുടെ നിലവിലെ വലിയ നേട്ടം.

കാബൂളിലെ ഹാമിദ്​ കർസായി വിമാനത്താവളത്തിൽ ഇരച്ചുകയറിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ അമേരിക്കയുടെ സൈന്യം തന്നെ നടത്തിയ വെടിവെപ്പിൽ മരിച്ചത്​ രണ്ടുപേർ. ഒരു യു.എസ്​ സൈനിക വിമാനത്തിൽ 640 പേരെ തിക്കിനിറച്ച്​ കൊണ്ടുപോകുന്ന ദൃശ്യങ്ങളും ലോകം കണ്ടു. പ്രതികാരവും ഇഛാശക്​തിയും ഉറക്കെ പറഞ്ഞ്​ വന്നവർ അവസാനം മടങ്ങു​േമ്പാൾ എല്ലാം നഷ്​ടപ്പെട്ടുപോയത്​ തെല്ലൊന്നുമല്ല അമേരിക്കൻ ജനതക്ക്​ ആധി പകരുന്നത്​.

ലോക രാഷ്​ട്രീയത്തിൽ ഇനിയും അമേരിക്കൻ ഇടപെടലുകൾ എത്ര കണ്ട്​ മുന്നോട്ടുപോകുമെന്ന ചോദ്യവും ഇതോടൊപ്പം ഉയരുകയാണ്​. സ്വന്തം സൈനിക ശേഷി ഇതുവരെയും വേ​ണ്ടത്ര പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത താലിബാനെ​ ഇത്രമേൽ അമേരിക്കൻ സേന ഭയന്നെങ്കിൽ പിന്നെ ലോകത്തുപലയിടത്തും നടത്തുന്ന ഇടപെടലുകൾകകും ഇതേ അവസ്​ഥ തന്നെ വന്നുചേരുമെന്നാണ്​ ആശങ്ക. 20 വർഷമെടുത്ത്​ അമേരിക്ക പരിശീലിപ്പിച്ചെടുത്ത സൈനികർ അഫ്​ഗാനിൽ അനേക ഇരട്ടികളുണ്ടായിട്ടും രാജ്യത്തെവിടെയും താലിബാന്‍റെ വരവിനെതിരെ പ്രതിരോധം ഉയർന്നിട്ടില്ല. അങ്ങനെയൊന്ന്​ യഥാർഥത്തിൽ ഇല്ലാത്ത പോലെയായിരുന്നു കാര്യങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USTalibanAfghanistan
News Summary - After 20 years and $2tn spent in Afghanistan, what was it all for?
Next Story