Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right14 ചേട്ടന്മാർക്ക്​...

14 ചേട്ടന്മാർക്ക്​ കുഞ്ഞനുജത്തിയായി അവൾ എത്തി; മാഗീ ജെയ്​ൻ ഇനിയീ വീട്ടിലെ മാലാഖക്കുഞ്ഞ്​

text_fields
bookmark_border
14 ചേട്ടന്മാർക്ക്​ കുഞ്ഞനുജത്തിയായി അവൾ എത്തി; മാഗീ ജെയ്​ൻ ഇനിയീ വീട്ടിലെ മാലാഖക്കുഞ്ഞ്​
cancel

ലേക്​വ്യൂ, മിഷിഗൺ: നീണ്ട കാത്തിരിച്ചിനുശേഷം 14 പേരുടെ ആൺവീടിലേക്ക്​ കുഞ്ഞ്​ മാലാഖയായി മാഗീ ജെയ്​ൻ എത്തി. അമേരിക്കയിലെ മിഷിഗണിലെ കാതറി-ജേയ്​ ദമ്പതികൾക്കാണ്​ 14 ആൺമക്കൾക്കുശേഷം ഒരു പെൺകുഞ്ഞുകൂടി ജനിച്ചത്​. ആദ്യ മകൻ ജനിച്ച്​ 30 വർഷങ്ങൾക്കുശേഷമാണ്​ കാതറി പെൺകുഞ്ഞിന്​ ജന്മം നൽകുന്നത്​. ഗ്രാൻഡ് റാപ്പിഡിലെ മേഴ്‌സി ഹെൽത്ത് സെൻറ്​ മേരീസ് ആശുപത്രിയിലാണ് കുഞ്ഞ്​ ജനിച്ചത്. ജനിക്കുമ്പോൾ 3.4 കിലോഗ്രാം ഭാരമാണ്​ മാഗി ജെയ്‌ന്​ ഉണ്ടായിരുന്നതെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.


45 വയസുള്ള കാതറിയും ജേയും കുഞ്ഞ്​ മാഗിയെക്കൂടി കുടുംബത്തിലേക്ക്​ വരവേൽക്കാനായതി​െൻറ സന്തോഷത്തിലാണ്​. 'ഈ വർഷം പല തരത്തിൽ, പല കാരണങ്ങളാൽ അവിസ്​മരണീയമാണ്. പക്ഷേ മാഗിയാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം'-ജേയ്​ പറയുന്നു. നേ​രത്തേതന്നെ കാതറി-ജേയ്​ ദമ്പതികൾ അവരുടെ കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ കാരണം അറിയപ്പെടുന്നവരായിരുന്നു.ഇവരുടെ കുടുംബത്തിന്​ കുടുംബത്തിന് '14 ഒൗട്ട്‌ഡോർസ്മെൻ' എന്നൊരു തത്സമയ ഒാൺലൈൻ സ്ട്രീമിംഗ് പ്രോഗ്രാമും ഉണ്ട്.


മാഗിയുടെ മൂത്ത സഹോദരൻ ടെയിലർക്ക്​ 28 വയസുണ്ട്​. 14 ആൺമക്കൾക്ക് ശേഷം തങ്ങൾക്ക് ഒരിക്കലും ഒരു മകളുണ്ടാകുമെന്ന് മാതാപിതാക്കൾ കരുതിയിരുന്നില്ലെന്ന്​ ടെയിലർ പറയുന്നു. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ്​ കാതറിയും ജേയും ഡേറ്റിങ്​ ആരംഭിച്ചത്​. 1993 ൽ അവർ വിവാഹിതരായി. ബിരുദം നേടുന്നതിനുമുമ്പ് അവർക്ക് മൂന്ന് ആൺമക്കളുണ്ടായിരുന്നു. കുടുംബം വളർന്നപ്പോഴും ദമ്പതികൾ പഠനം തുടർന്നു.

കാതെറി ഗ്രാൻഡ് വാലി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയപ്പോൾ, വെസ്റ്റേൺ മിഷിഗൺ സർവകലാശാലയുടെ ലോ സ്‌കൂളിൽ നിന്ന് ജേയ്​ നിയമബിരുദവും കരസ്​ഥമാക്കി. നിലവിൽ അഭിഭാഷകനാണ്​ ജേയ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl childmichiganfirst daughter14 boys
Next Story