Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആഫ്രോ-അമേരിക്കക്കാരിൽ...

ആഫ്രോ-അമേരിക്കക്കാരിൽ കോവിഡിന്​ കൂടുതൽ സാധ്യത -ട്രംപ്

text_fields
bookmark_border
ആഫ്രോ-അമേരിക്കക്കാരിൽ കോവിഡിന്​ കൂടുതൽ സാധ്യത -ട്രംപ്
cancel

വാഷിങ്​ടൺ: ആഫ്രോ -അമേരിക്കൻ സമൂഹം കൊറോണ വൈറസ്​ പകരാൻ കൂടുതൽ സാധ്യതയുള്ളവരാണെന്ന്​ യു.എസ് പ്രസിഡൻറ്​ ഡോണൾഡ് ട്രംപ്. കോവിഡ്​ പരിശോധന ഫലങ്ങൾ വിശകലനം ചെയ്യുേമ്പാൾ കിട്ടിയ വിവരമാണിതെന്ന്​ ട്രംപ് മാധ്യമപ്രവർത്തകരോട് പ റഞ്ഞു.

യുഎസ് ഇതുവരെ 1.87 ദശലക്ഷം പേർക്ക്​ കോവിഡ്​ പരിശോധന നടത്തി. രാജ്യത്തെ മറ്റ് പൗരന്മാരെ അപേക്ഷിച്ച് ആഫ ്രോ- അമേരിക്കക്കാരെയാണ്​ രോഗം കൂടുതൽ ബാധിച്ചത്​. ഈ വെല്ലുവിളി നേരിടാൻ നമ്മൾ കഴിവി​​​െൻറ പരമാവധി ചെയ്യുന്നുണ്ട്​ -ട്രംപ് പറഞ്ഞു.


പരമ്പരാഗതമായി പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, ആസ്ത്മ തുടങ്ങിയ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരാണ്​ ആഫ്രോ - അമേരിക്കൻ സമൂഹത്തിലുള്ളവരെന്നും പുതിയ സാഹചര്യത്തിൽ ഇത്​ പ്രയാസകരമാവുകയാണെന്നും എൻ.ഐ.എ.ഐ.ഡി ഡയറക്ടർ ഡോ. ആൻറണി ഫൗസി പറഞ്ഞു. കോവിഡ്​ രോഗികളെ ഗുരുതരാവസ്​ഥയിലാക്കുന്ന ആരോഗ്യ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ‌, അവ നിർ‌ഭാഗ്യവശാൽ‌ ഈ സമൂഹത്തിൽ കൂടുതലാണ്. ഞങ്ങൾക്ക് അതിൽ വളരെയധികം ആശങ്കയുണ്ട്. സങ്കീർണതകൾ ഒഴിവാക്കാൻ ഏറ്റവും മികച്ച പരിചരണം നൽകുക മാത്രമാണ്​ വഴി -ഡോ. ഫൗസി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്ന്​ വൈറ്റ് ഹൗസ് ടാസ്ക് ഫോഴ്സ് അംഗം ഡോ. ​​ഡെബോറ ബ്രിക്സ് പറഞ്ഞു. ആഫ്രോ - അമേരിക്കൻ സമൂഹം വൈറസിന് കൂടുതൽ സാധ്യതയുള്ളവരാണെന്ന ധാരണ നൽകാൻ ആഗ്രഹിക്കുന്നില്ല. അപ്രകാരമുള്ള ഒരു രേഖയും ഞങ്ങളുടെ പക്കലില്ല. എന്നാൽ, മറ്റു സമൂഹങ്ങളെ അപേക്ഷിച്ച്​ ആ​േരാഗ്യപ്രശ്​നങ്ങൾ ഇവരിൽ കൂടുതലാണെന്നത്​ യാഥാർഥ്യമാണ്​ -ഡോ. ഡെബോറ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19African AmericansDonald Trump
News Summary - African Americans at more risk for coronavirus, says Trump
Next Story