Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിംബാബ​്​വെയിൽ...

സിംബാബ​്​വെയിൽ ഭരണകക്ഷിക്ക്​ ഭൂരിപക്ഷം

text_fields
bookmark_border
സിംബാബ​്​വെയിൽ ഭരണകക്ഷിക്ക്​ ഭൂരിപക്ഷം
cancel

ഹരാരെ: ആഫ്രിക്കൻ രാജ്യമായ സിംബാബ്​വെയിലെ പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സാനു പി.എഫ്​ പാർട്ടിക്ക്​ ഭൂരിപക്ഷം. പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപിച്ചിട്ടില്ല. 210 അംഗ പാർലമ​​െൻറിൽ സാനു പി.എഫ്​ 110 സീറ്റുകൾ നേടി. പ്രതിപക്ഷ പാർട്ടിയായ മൂവ്​മ​​െൻറ്​ ഫോർ ഡെമോക്രാറ്റിക്​ ചെയ്​ഞ്ച്​ 41 സീറ്റുകൾ നേടി. 58 സീറ്റുകളി​െല ഫലം പ്രഖ്യാപിക്കാനുണ്ട്​.

പാർലമ​​െൻറിൽ 30 സീറ്റുകൾകൂടി ലഭിച്ചാലേ ഭരണഘടന മാറ്റിയെഴുതാൻ​ സാനു പാർട്ടിക്ക്​ അധികാരം ലഭിക്കൂ. 1980ൽ സ്വാതന്ത്ര്യം നേടിയതു മുതൽ ഭരണം നിലനിർത്തുന്ന സാനു പാർട്ടിക്ക്​ അനുകൂലമാക്കാൻ തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടത്തിയതായി പ്രതിപക്ഷം ആരോപിച്ചു. അതിനാൽ ഫലം അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്​തമാക്കി. എന്നാൽ, ക്രമക്കേട്​ നടന്നെന്ന ആരോപണം സാനു പാർട്ടി തള്ളി.

2002നു ശേഷം ആദ്യമായി യൂറോപ്യൻ യൂനിയൻ, യു.എസ്​ നിരീക്ഷകർക്ക്​ മേൽനോട്ടം വഹിക്കാൻ അനുവാദം നൽകിയ തെരഞ്ഞെടുപ്പാണിത്​. 23 സ്​ഥാനാർഥികളാണ്​ ഇക്കുറി പ്രസിഡൻറാകാൻ മത്സരിച്ചത്​. ആർക്കും ഭൂരിപക്ഷം ലഭിക്കാതെവന്നാൽ സെപ്​റ്റംബർ എട്ടിന്​ വീണ്ടും തെരഞ്ഞെടുപ്പ്​ നടത്തും. 50 ലക്ഷം വോട്ടർമാരിൽ 70 ശതമാനവും വോട്ട്​ രേഖപ്പെടുത്തിയിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zimbabweworld newsmalayalam news
News Summary - Zimbabwe's ruling party given majority- World news
Next Story