Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിംബാ​ബ്​വെ പ്രസിഡൻറ്​...

സിംബാ​ബ്​വെ പ്രസിഡൻറ്​ പദവി ഒഴിയില്ലെന്ന്​ മുഗാബെ

text_fields
bookmark_border
mugabe
cancel

ഹരാരെ: സിംബാ​ബ്​വെ പ്രസിഡൻറ്​ പദവി ഒഴിയില്ലെന്ന്​ റോബർട്ട്​ മുഗാബെ. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ അടുത്ത ഡിസംബറിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ താൻ അധ്യക്ഷത വഹിക്കുമെന്നും മുഗാബെ വ്യക്​തമാക്കി. 

നേരത്തെ സിംബാബ്​വെയിലെ ഭരണ കക്ഷിയായ സാനു പി.എഫ്​ മുഗാബെയെ പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന്​ നീക്കിയിരുന്നു. പ്രസിഡൻറ്​ പദവി 24 മണിക്കൂറിനകം ഒഴിയണമെന്നും അല്ലെങ്കിൽ ഇംപീച്ച്​മ​​​​​െൻറ്​ നടപടികൾ ആരംഭിക്കുമെന്നും പാർട്ടി മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി മുഗാബെ രംഗത്തെത്തിയത്​.

കഴിഞ്ഞയാഴ്​ച മുഗാബെയെയും ഭാര്യയെയും സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്നു. മുഗാബെയിൽ സമ്മർദം ചെലുത്തി രാജിവെപ്പിക്കാനായിരുന്നു സൈന്യത്തി​​​​​​െൻറ ശ്രമം. മുഗാബെയുടെ രാജിയാവശ്യപ്പെട്ട്​ ശനിയാഴ്​ച സിംബാബ്​വെയിൽ കൂറ്റൻ റാലി നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:africazimbabwerobert mugabeworld newsmalayalam newsZANU-PF
News Summary - Zimbabwe's Robert Mugabe vows to stay on despite party pressure-Worls
Next Story