മുഗാബെയില്ലാത്ത തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സിംബാബ്വെ
text_fieldsഹരാരെ: നാലുപതിറ്റാണ്ടോളം രാജ്യം ഭരിച്ച റോബർട്ട് മുഗാബെ മത്സരരംഗത്തില്ലാത്ത ആദ്യ തെരെഞ്ഞടുപ്പിൽ സിംബാബ്വെ ജനത വോട്ടു രേഖപ്പെടുത്തി. 23 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടെങ്കിലും കഴിഞ്ഞവർഷം മുഗാബെ പുറത്തായശേഷം പ്രസിഡൻറായ എമ്മേഴ്സൺ നംഗാഗ്വയും പ്രതിപക്ഷ സ്ഥാനാർഥിയായ നെൽസൺ ചാമിസയുമാണ് പ്രധാന മത്സരാർഥികൾ. 50 ലക്ഷത്തിലേറെ വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. ഒരു സ്ഥാനാർഥിയും 50 ശതമാനത്തിലേറെ വോട്ട് നേടിയില്ലെങ്കിൽ സെപ്റ്റംബർ എട്ടിന് ആദ്യ സ്ഥാനങ്ങളിലെത്തിയവർ തമ്മിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.1980ൽ സ്വതന്ത്രമായ സിംബാബ്വെയെ നാലു പതിറ്റാണ്ടോളം ഭരിച്ച മുഗാബെ സ്വന്തം പാർട്ടിയോട് പിണങ്ങിനിൽക്കുകയാണ്.
പാർട്ടി സ്ഥാനാർഥിയായ നംഗാഗ്വയെ പിന്തുണക്കില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
