ഹരാരെ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ സിംബാവെക്ക് ഭീഷണിയായി പകര്‍ച്ചവ്യാധിയായ മലേറിയയും. രാജ്യത്ത് മലേറ ിയ പിടിപ്പെട്ട് 313 പേർ മരിച്ചതായാണ് പുതിയ റിപ്പോർട്ട്. ആകെ 135,585 പേർക്ക് മലേറിയ ലക്ഷണങ്ങൾ കണ്ടെത്തിയെന്നും ഇതിൽ 201 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മണീകലാൻഡ്, മാസ് വിൻങ്കോ, മഷോണലാൻഡ് ഈസ്റ്റ് എന്നീ സ്ഥലങ്ങളിലാണ് രോഗ ബാധിതർ കൂടുതൽ. ഈയാഴ്ച മാത്രം 18,690 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 17 പേർ മരണപ്പെടുകയും ചെയ്തു.
പ്രായഭേദമന്യേ പടരുന്ന രോഗമാണ് മലേറിയ. സിംബാബ്വെയിൽ ചൂടും ഈർപ്പവും കൂടുതലുള്ള ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഈ രോഗം കാണപ്പെടുന്നത്.
കോവിഡ് വ്യാപനം തടയാനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു. 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു പേർ മരിച്ചപ്പോൾ രണ്ടു പേർ രോഗമുക്തി നേടി.