Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപശ്​ചിമ ആഫ്രിക്കൻ...

പശ്​ചിമ ആഫ്രിക്കൻ രാജ്യങ്ങൾക്കായി പുതിയ കറൻസി

text_fields
bookmark_border
west-african
cancel

ലാഗോസ്​: പശ്​ചിമാഫ്രിക്കൻ രാജ്യങ്ങൾക്കായി പുതിയ കറൻസി കൊണ്ടു വരുമെന്ന്​ ​ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമാനുവൽ മാക്രോൺ. 2020ൽ പുതിയ കറൻസി നിലവിൽ വരും. സി.എഫ്​.എ ഫ്രാൻകിന്​ പകരമാവും ഇക്കോ എന്ന പേരിലുള്ള പുതിയ കറൻസിയെന്നും മാക്രോൺ അറിയിച്ചു. എട്ട്​ പശ്​ചിമ ആഫ്രിക്കൻ രാജ്യങ്ങളിലും ആറ്​ മധ്യ ആ​ഫ്രിക്കൻ രാജ്യങ്ങളിലും ഫ്രാൻകി​​െൻറ പേരു മാറ്റിയ രൂപമായ ഇക്കോയായിരിക്കും ഇനി ഉപയോഗിക്കുക.

ഐവറികോസ്​റ്റ്​ സന്ദർശനത്തിനിടെയാണ്​ പുതിയ കറൻസിയുടെ പ്രഖ്യാപനം മാക്രോൺ നടത്തിയത്​. പശ്​ചിമ ആഫ്രിക്കൻ സമ്പദ്​വ്യവസ്ഥയുമായി നല്ല സഹകരണമാണ്​ ഫ്രാൻസ്​ ആഗ്രഹിക്കുന്നതെന്നും മാക്രോൺ വ്യക്​തമാക്കി.

ആഫ്രിക്കയിലെ ഫ്രഞ്ച്​ കോളനി രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന കറൻസിയാണ്​ സി.എഫ്​.എ ​ഫ്രാൻക്​.1945ലാണ്​ കറൻസി നിലവിൽ വന്നത്​. സി.എഫ്​.എ കറൻസി ഉപയോഗിക്കുന്ന സമയത്ത്​ ആഫ്രിക്കൻ രാജ്യങ്ങൾ വിദേശ നാണ്യ ശേഖരത്തി​​െൻറ 50 ​ശതമാനം ഫ്രഞ്ച്​ ട്രഷറിയിൽ സൂക്ഷിക്കണമെന്ന്​ വ്യവസ്ഥയുണ്ടായിരുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscurrencymalayalam newsEcoWest Africa
News Summary - West African Countries Take a Step Away From Colonial-Era Currency-World news
Next Story