വിന്നി മണ്ടേലയുടെ സംസ്കാരച്ചടങ്ങ് 14ന്
text_fieldsജൊഹാനസ്ബർഗ്: കഴിഞ്ഞ ദിവസം അന്തരിച്ച ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരായ പോരാട്ടനായിക വിന്നി മണ്ടേലക്ക് ആയിരങ്ങളുടെ ആദരാഞ്ജലി. നിരവധി പേരാണ് മുൻ പ്രസിഡൻറ് െനൽസൺ മണ്ടേലയുടെ മുൻ ഭാര്യകൂടിയായ ഇവർക്ക് അന്ത്യോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയത്. രാജ്യത്തിെൻറ ഒൗദ്യോഗിക അനുസ്മരണ ചടങ്ങ് ഇൗ മാസം 11നും സംസ്കാരച്ചടങ്ങുകൾ 14നും നടക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റാമഫോസ അറിയിച്ചു. ഭരണകക്ഷിയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിെൻറ വനിത വിഭാഗം വിന്നിക്ക് ആദരവർപ്പിച്ച് ബുധനാഴ്ച മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. ജൊഹാനസ്ബർഗിലെ മിൽപാർക് ആശുപത്രിയിലാണ് 81 വയസ്സുകാരിയായ വിന്നി മരിച്ചത്.
