സോമാലിയയിൽ യു.എസ് താവളത്തിനും ഇ.യു സംഘത്തിനും നേരെ അൽശബാബ് ആക്രമണം
text_fieldsമൊഗാദിശു: രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി സോമാലിയയിലെ യു.എസ് സൈനിക താവളത്തിനു ം യൂറോപ്യൻ യൂനിയെൻറ സൈനിക അകമ്പടി വാഹനത്തിനുംനേരെ അൽശബാബ് സായുധസംഘത്തിെൻറ ആക്രമണം. തലസ്ഥാനമായ മൊഗാദിശുവിൽനിന്ന് 110 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ബല ിദുഗ്ൽ സൈനിക താവളത്തിലാണ് ആക്രമണം നടന്നത്.
രണ്ടു സ്ഫോടനങ്ങൾക്കുശേഷം സൈനികതാവളത്തിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നെന്ന് ദൃക്സാക്ഷിയായ സോമാലി പൗരൻ മുഹമ്മദ് അദാൻ പറഞ്ഞു. ആർക്കും പരിക്കേറ്റതായി ഇതുവരെ വിവരമില്ല. അൽശബാബ് കേന്ദ്രങ്ങൾക്കുനേരെ യു.എസ് േഡ്രാൺ ആക്രമണം നടത്തുന്ന പ്രധാന കേന്ദ്രമാണ് ബലിദുഗ്ൽ.
മറ്റൊരു സംഭവത്തിൽ സോമാലി ദേശീയ സേനക്ക് പരിശീലനം നൽകുന്ന യൂറോപ്യൻ യൂനിയൻ സംഘത്തിെൻറ ഭാഗമായ ഇറ്റാലിയൻ അകമ്പടി വാഹനത്തിനുനേരെ ആക്രമണമുണ്ടായി. സ്ഫോടകവസ്തു നിറച്ച വാഹനം അകമ്പടി വാഹനനിരയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് സോമാലി സുരക്ഷ ഉദ്യോഗസ്ഥൻ ഉമർ അബികർ പറഞ്ഞു. ആക്രമണം നടന്നതായി സോമാലിയയിലെ യൂറോപ്യൻ യൂനിയൻ പരിശീലന ദൗത്യസംഘം സ്ഥിരീകരിച്ചു.