തുനീഷ്യയിൽ രണ്ടാംഘട്ട പ്രസിഡൻറ് തെരഞ്ഞെടുപ്പ്
text_fieldsതൂനിസ്: തുനീഷ്യയിൽ പ്രസിഡൻറിനെ തെരഞ്ഞെടുക്കാനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. മാധ്യമ രാജാവ് നബീൽ കറോയിയും അഭിഭാഷകനായ കായിദ്സഈദും തമ്മിലാണ് മത്സരം. സെപ്റ്റംബർ 15ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനാവാതെ വന്നപ്പോഴാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ടുപേർ തമ്മിൽ മത്സരത്തിന് അരെങ്ങാരുങ്ങിയത്.
26 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരിച്ചത്. സഈദിന് 18.4ഉം കറോയിക്ക് 15.6ഉം ശതമാനം വോട്ടാണ് ലഭിച്ചത്. ദാരിദ്ര്യനിർമാർജനത്തിനാണ് ബിസിനസുകാരൻകൂടിയായ കറോയി പ്രചാരണത്തിൽ ഊന്നൽ നൽകിയത്. അതിനിടെ, നികുതിവെട്ടിപ്പ്, അഴിമതിക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചത് അദ്ദേഹത്തിന് തിരിച്ചടിയാണ്. ഇതാണ് എതിരാളിയായ സഈദ് പ്രചാരണായുധമാക്കുന്നത്.
കഴിഞ്ഞാഴ്ചയാണ് മോചിതനായത്. രാഷ്ട്രീയലക്ഷ്യം വെച്ചാണ് ജയിലിലടച്ചതെന്നാണ് അദ്ദേഹത്തിെൻറ വാദം. പ്രസിഡൻറായാൽ രാഷ്ട്രീയസംവിധാനംതന്നെ ഉടച്ചുവാർക്കുമെന്നാണ് സഈദിെൻറ വാഗ്ദാനം.