Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുർകിനഫാസോയിൽ...

ബുർകിനഫാസോയിൽ ആക്രമണം: 37 മരണം

text_fields
bookmark_border
burkina-faso-police.jpg
cancel

വഗദൂഗ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിലെ തപോവ പ്രവിശ്യയിൽ കനേഡിയൻ മൈനിങ്​ കമ്പനിയിലേക്കുള്ള തെ ാഴിലാളികൾ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. ആയുധവുമായെത്തിയ അജ്​ഞാതസം ഘമാണ്​ ബസുകൾക്കു നേരെ ആക്രമണം നടത്തിയത്​. ആക്രമണത്തിൽ 60 പേർക്ക്​ പരിക്കേറ്റു.

അഞ്ചുവർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും രക്തരൂഷിതമായ ആക്രമാണിത്​. സൈന്യത്തി​​െൻറ അകമ്പടിയോടെയാണ്​ അഞ്ചുബസുകളും യാത്രപുറപ്പെട്ടത്​. സൈനികവാഹനം സ്​ഫേടാനത്തിൽ തകർക്കുകയും ചെയ്​തു.

രാജ്യത്ത്​ ഐ.എസുമായും അൽഖാഇദയുമായും ബന്ധമുള്ള തീവ്രവാദിസംഘങ്ങൾ സജീവമാണ്​. 2015 മുതൽ ഇവിടെയുണ്ടായ വിവിധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഈ സംഘങ്ങളാണ്​ ഏറ്റെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackburkina fasoworld news
News Summary - terrorist attck in burkina faso kills 37
Next Story