സുഡാനിൽ ഉമർ അൽബഷീറിെൻറ സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsഖർത്തൂം: സുഡാനിൽ പ്രസിഡൻറ് സ്ഥാനത്തുനിന്നു പുറത്താക്കിയ ഉമർ അൽബഷീറിെൻറ സഹോ ദരങ്ങളെ സൈനിക ഭരണാധികാരികൾ അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് ബഷീറിെൻറ സഹോ ദരങ്ങളായ അബ്ദുല്ല ഹസൻ അൽബഷീറിനെയും അലബാസ് ഹസൻ അൽബഷീറിനെയും അറസ്റ്റ് ചെയ ്തത്.
ബഷീറിനെ വീട്ടുതടങ്കലിൽനിന്ന് തലസ്ഥാനമായ ഖർത്തൂമിലെ കൊബാർ ജയിലിലേക്കു മാറ്റിയെന്ന് അധികൃതർ അറിയിച്ചതിനു പിന്നാലെയാണിത്. കനത്ത സുരക്ഷയാണ് ജയിലിൽ ഏർപ്പെടുത്തിയതെന്നും മുൻ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദർഫുറിലെ നരഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും പേരിൽ ബഷീറിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, ഇദ്ദേഹത്തെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് കൈമാറില്ലെന്ന് സൈനികകേന്ദ്രങ്ങൾ വ്യക്തമാക്കി. ശിക്ഷ സുഡാനിൽവെച്ചുതന്നെ നടപ്പാക്കാനാണ് തീരുമാനം. 30 വർഷം രാജ്യം ഭരിച്ച ബഷീറിനെ പുറത്താക്കിയിട്ടും സുഡാനിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല. അധികാരം ജനങ്ങൾക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ സൈന്യത്തിനെതിരെ പ്രക്ഷോഭം തുടരുന്നത്.
സൈനികാസ്ഥാനത്തിനു സമീപം തുടരുന്ന സമരത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമടക്കം സമൂഹത്തിെൻറ നാനാഭാഗങ്ങളിലുള്ളവർ പങ്കെടുത്തു.