Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസു​ഡാ​നി​ൽ റ​ഷ്യ​ൻ...

സു​ഡാ​നി​ൽ റ​ഷ്യ​ൻ അം​ബാ​സ​ഡ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
സു​ഡാ​നി​ൽ റ​ഷ്യ​ൻ അം​ബാ​സ​ഡ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
cancel
ഖാ​ർ​ത്തൂം: സു​ഡാ​നി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ  മി​ർ​ഗ​യാ​സ്​ ഷി​രി​ൻ​സ്​​കി​യെ  മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ണ​വി​വ​രം സു​ഡാ​ൻ വി​ദേ​ശ​കാ​ര്യ മ​​ന്ത്രാ​ല​യം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, മ​ര​ണ​കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 2013ലാ​ണ്​ അ​ദ്ദേ​ഹം സു​ഡാ​നി​ലെ​ത്തി​യ​ത്. നേ​ര​ത്തേ യ​മ​ൻ, സൗ​ദി, റു​വാ​ണ്ട രാ​ജ്യ​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​രു​ന്നു. സു​ഡാ​ൻ ത​ല​സ്​​ഥാ​ന​മാ​യ ഖാ​ർ​ത്തൂ​മി​ലെ താ​മ​സ​സ്​​ഥ​ല​ത്തെ സി​മ്മി​ങ്​​പൂ​ളി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം മ​ര​ണ​പ്പെ​ടു​ന്ന ആ​റാ​മ​ത്തെ റ​ഷ്യ​ൻ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യാ​ണ്​ ഇ​ദ്ദേ​ഹം. 

തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന ദി​വ​സം റ​ഷ്യ​ൻ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യാ​യി​രു​ന്ന സെ​ർ​ജി ക്രി​വോ​വി​നെ ന്യൂ​യോ​ർ​കി​ലെ റ​ഷ്യ​ൻ കോ​ൺ​സു​ലേ​റ്റി​നു സ​മീ​പം അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ല​ക്ക്​ മാ​ര​ക​മാ​യ മു​റി​വേ​റ്റ നി​ല​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. പി​ന്നീ​ട്​ ആ​ശു​പ​ത്രി​യി​ൽ​വെ​ച്ച്​ മ​രി​ച്ചു. ഡി​സം​ബ​റി​ൽ തു​ർ​ക്കി​യി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ആ​ന്ദ്രേ കാ​ർ​ലോ​വ്​ വെ​ടി​യേ​റ്റു മ​രി​ച്ചു. ജ​നു​വ​രി​യി​ൽ ഏ​ത​ൻ​സി​ലെ റ​ഷ്യ​ൻ ന​യ​ത​​ന്ത്ര​പ്ര​തി​നി​ധി ആ​ന്ദ്രേ മ​ലാ​നി​നെ അ​പാ​ർ​ട്​​മ​െൻറി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്​​ച​ക്കു ശേ​ഷം ന​യ​ത​ന്ത്ര​പ്ര​തി​നി​ധി  അ​ല​ക്​​സാ​ണ്ട​ർ ക​ദാ​കി​നും ഫെ​ബ്രു​വ​രി​യി​ൽ  യു.​എ​ന്നി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ വി​റ്റ​ലി ച​ർ​കി​നും അ​ന്ത​രി​ച്ചു. മ​ര​ണ​ത്തി​ൽ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​ശോ​ചി​ച്ചു.
Show Full Article
TAGS:sudan Russian ambassador world news malayalam news 
News Summary - Sudan: Russian ambassador found dead in Khartoum residence- World news
Next Story