സുഡാൻ പ്രധാനമന്ത്രി വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു
text_fieldsഖാർത്തൂം: സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദൂക് വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു. ത ലസ്ഥാനമായ ഖാർത്തൂമിൽ ഹംദൂകിെൻറ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടന ത്തിൽനിന്നാണ് രക്ഷപ്പെട്ടത്. അദ്ദേഹം സുരക്ഷിതനാണെന്ന് കുടുംബം അറിയിച്ചു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ജനാധിപത്യ പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡൻറ് ഉമർ അൽബഷീറിനെ സൈന്യം നീക്കിയതിനെ തുടർന്നാണ് ഹംദൂക് അധികാരമേറ്റത്. അതേസമയം, ജനകീയ സർക്കാറിന് അധികാരം കൈമാറാൻ സൈന്യം തയാറായിട്ടില്ല.
ഉമർ അൽബഷീർ അടക്കമുള്ള യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നടപടികളുമായി സഹകരിക്കുമെന്ന് ഹംദൂക് വ്യക്തമാക്കി.