Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുഡാനിൽ സൈന്യം...

സുഡാനിൽ സൈന്യം ഭരണമൊഴിയണം; ജനം വീണ്ടും തെരുവിൽ

text_fields
bookmark_border
സുഡാനിൽ സൈന്യം ഭരണമൊഴിയണം; ജനം വീണ്ടും തെരുവിൽ
cancel

ഖാര്‍ത്തൂം: ഉമർ അൽ ബശീറിനെ പ്രസിഡൻറ്​ സ്​ഥാനത്തുനിന്ന്​ പുറത്താക്കിയിട്ടും സുഡാനിലെ പ്രക്ഷോഭം അവസാനിക്കുന്നില്ല. പ്രസിഡൻറിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെയാണ്​ പുതിയ പോരാട്ടം. സൈന്യം ഉടൻ അധികാരമൊഴിയണമെന്ന്​ ആവശ്യപ്പെട്ട്​ നിരോധനാജ്ഞ പോലും വകവെക്കാതെ ജനം തെരുവിലിറങ്ങി. സൈന്യവും ഉമർ അൽ ബശീര്‍ ഭരണകൂടത്തി​​െൻറ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ്​ ജനങ്ങളുടെ പ്രതിഷേധം​.

പ്രസിഡൻറി​െന പുറത്താക്കിയതിനു പിന്നാലെ സൈന്യം രാജ്യത്ത്​ മൂന്നുമാസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പ്​ നടക്കുന്നതു വരെ രണ്ടുവർഷം അധികാരത്തിലിരിക്കുമെന്ന്​ പ്രഖ്യാപിക്കുകയും ചെയ്​തു. മോഷ്​ടാവിന് പകരം മറ്റൊരു മോഷ്​ടാവ് എന്നാണ് സൈനിക നടപടിക്കെതിരെ സുഡാനിലെ ജനങ്ങള്‍ പ്രതികരിച്ചത്. സൈന്യത്തി​​െൻറ നടപടികൊണ്ട് കാര്യങ്ങള്‍ പഴയരീതിയില്‍തന്നെ ചെന്നവസാനിക്കുമെന്നും സൈന്യം മുഖംമാറ്റുക മാത്രമാണ് നിലപാടുകള്‍ മാറ്റുന്നില്ലെന്നും ജനാധിപ്യ ഭരണക്രമമാണ്​ രാജ്യത്തിന്​ ആവശ്യമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.

എന്നാൽ, അധികാരത്തിൽ കടിച്ചുതൂങ്ങാൻ താൽപര്യമില്ലെന്ന്​ സൈന്യം അറിയിച്ചു. സർക്കാർ രൂപവത്​കരിച്ചാൽ ഒരു മാസത്തിനകം അധികാരമൊഴിയാൻ തയാറാണെന്നും സൈനിക രാഷ്​ട്രീയ കൗൺസിൽ വ്യക്തമാക്കി. ജനപ്രതിനിധികൾ തെരഞ്ഞെടുക്കുന്ന സർക്കാറായിരിക്കും സുഡാനെ ഭാവിയിൽ നയിക്കുകയെന്ന്​ ലഫ്​. ജനറൽ ഉമർ ​​െെസനുൽ ആബിദീൻ ഉറപ്പുനൽകി. രാജ്യത്തെ സാമ്പത്തിക-രാഷ്​ട്രീയ അരക്ഷിതാവസ്​ഥ പരിഹരിക്കാൻ കഴിയുക ജനങ്ങൾക്കാണ്​. പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുക മാത്രമാണ്​ ഞങ്ങളുടെ ചുമതല -അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, പ്രക്ഷോഭകരോട്​ സമാധാനം പാലിക്കാൻ യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​ട്ടെറസ്​ ആഹ്വാനം ചെയ്​തു. സൈനിക അട്ടിമറിയെ ആ​ഫ്രിക്കൻ യൂനിയൻ അപലപിച്ചു. സുഡാനിലെ വെല്ലുവിളികൾ മറികടക്കാൻ ഇതുകൊണ്ട്​ കഴിയില്ലെന്ന്​ യൂനിയൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷമായ ഉമ്മ പാർട്ടിയുടെ നേതാവ്​ സാദിഖ്​ അൽ മുഹ്​ദിയാണ്​ സുഡാനിൽ അവസാനം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി. അദ്ദേഹത്തെ അട്ടിമറിച്ചാണ്​ 1989ൽ അൽ ബശീർ അധികാരം പിടിച്ചെടുത്തത്​. പിന്നീട്​ കുറെക്കാലം രാഷ്​ട്രീയ പ്രവാസത്തിലായിരുന്നു മുഹ്​ദി. വ്യാഴാഴ്​ചത്തെ അട്ടിമറിയിലേക്ക്​ നയിച്ചത്​ രാജ്യത്തേക്ക്​ മടങ്ങിയെത്തിയ നാൾതൊട്ട്​ പ്രതിപക്ഷ കക്ഷികളെ കൂട്ടുപിടിച്ച്​ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ്​.

അന്താരാഷ്​ട്ര ക്രിമിനല്‍ കോടതിയുടെ അറസ്​റ്റ്​ വാറൻറ്​ പ്രകാരമാണ് അൽ ബശീറിനെ സൈന്യം അറസ്​റ്റ്​ ചെയ്തത്. യുദ്ധകുറ്റങ്ങളും സുഡാനില്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുമാണ് ചുമത്തിയ കുറ്റങ്ങള്‍. ബശീറിനെ അറസ​റ്റ്​ ചെയ്തു നീക്കിയ വിവരം സുഡാന്‍ പ്രതിരോധ മന്ത്രി അവാദ് ഇബ്ന്‍ ഔഫ് ആണ് ജനങ്ങളെ അറിയിച്ചത്. പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന ആക്രമണങ്ങള്‍ക്കും കൊലകള്‍ക്കും അവാദ് ജനങ്ങളോട് മാപ്പു ചോദിക്കുകയും ചെയ്തു. അൽ ബശീറി​​െൻറ അടുത്ത അനുയായികൂടിയാണ് അവാദ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanworld newsmilitaryal-BashirKhartoum
News Summary - Sudan Government set down- World news
Next Story